Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോസ്​ എത്തി;...

ജോസ്​ എത്തി; മാരത്തണിലേക്ക്​ വഴിമാറി എൽ.ഡി.എഫ്​ ചർച്ചകൾ

text_fields
bookmark_border
യു.ഡി.എഫിലും തർക്കം തുടരുന്നു; നാമനിർദേശപത്രിക സമർപ്പണം 18, 19 തീയതികളിൽ കോട്ടയം: സീറ്റുവിഭജന ചർച്ചകൾ വേഗം പൂർത്തിയാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയെന്ന പതിവ്​ തെറ്റി എൽ.ഡി.എഫ്​. മുൻ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിൽ 'തമ്മിൽത്തല്ല്​' അര​േങ്ങറു​േമ്പാൾ ജില്ല പഞ്ചായത്തിലടക്കം വേഗത്തിൽ സീറ്റ്​ വിഭജനം പൂർത്തിയാക്കി പ്രചാരണത്തിരക്കിലേക്ക്​ നീങ്ങുകയായിരുന്നു എൽ.ഡി.എഫ്​ രീതി. ഇത്​ തെറ്റിയതിനൊപ്പം ഇത്തവണ എൽ.ഡി.എഫ്​ കേന്ദ്രങ്ങൾ വേദിയാകുന്നത്​ മാരത്തൺ ചർച്ചകൾക്ക്​. യു.ഡി.എഫ്​ ജില്ല പഞ്ചായത്ത്​ സീറ്റുവിഭജനം പൂർത്തിയാക്കി രണ്ടുദിവസം പിന്നിട്ടിട്ടും എൽ.ഡി.എഫിന്​ ഒപ്പമെത്താനായിട്ടില്ല. ജോസ്​ കെ. മാണി വിഭാഗം ഒപ്പം എത്തിയതാണ്​ എൽ.ഡി.എഫ്​ സീറ്റ്​ വിഭജനതീരുമാനങ്ങൾ നീളാൻ കാരണം. ജോസ്​ വിഭാഗത്തി​ൻെറ ആവശ്യത്തി​നൊപ്പം ഇവർക്കായി മറ്റ്​ കക്ഷികളിൽനിന്ന്​ സീറ്റ്​ വാങ്ങിയെടുക്കേണ്ടതുമാണ്​ എൽ.ഡി.എഫിൽ ​പ്രതിസന്ധി സൃഷ്​ടിക്കുന്നത്​. നാമനിർദേശപത്രിക സമർപ്പണത്തിന്​ തുടക്കമായിട്ടും ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ്​ സീറ്റ്​ വിഭജനം പൂർത്തിയായിട്ടില്ല. ചർച്ച പുരോഗമിക്കുകയാണ്​. വ്യാഴാഴ്​ച രാത്രി വൈകിയും സി.പി.എം-കേരള കോൺഗ്രസ്​ ചർച്ച പുരോഗമിക്കുകയാണ്​. ​ജില്ല പഞ്ചായത്തിലേക്ക്​ 12 സീറ്റാണ്​ ജോസ്​ വിഭാഗം ആവശ്യപ്പെടു​ന്നത്​. എന്നാൽ എട്ട്,​ ഒമ്പത്​ സീറ്റുകൾ എന്ന നിലപാടിലാണ്​ സി.പി.എം. എന്നാൽ, പതിനൊന്നിൽ കുറഞ്ഞുള്ള ധാരണ അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ ജോസ്​വിഭാഗം ഉറച്ചുനിൽക്കുകയാണ്​. ഇതാണ്​ തീരുമാനം വൈകാൻ കാരണം. എന്നാൽ, സീറ്റ്​ വിഭജനത്തിൽ തർക്കങ്ങൾ പതിവാണെന്നും വെള്ളിയാഴ്​ച​യോ​െട തീരുമാനമാകുമെന്നുമാണ്​ സി.പി.എം വിശദീകരിക്കുന്നത്​. ജോസ്​ വിഭാഗം എത്തിയ സാഹചര്യത്തിൽ ഇത്തവണ ജില്ല പഞ്ചായത്തിലേക്ക്​ സീറ്റ്​ നൽകാനാകില്ലെന്ന്​ എൻ.സി.പി​െയയും ജനതാദളിനെയും സി.പി.എം അറിയിച്ചിട്ടുണ്ട്​. കഴിഞ്ഞ തവണ ഇരുപാർട്ടിയിലും ഒാരോ സീറ്റിൽ വീതമായിരുന്നു മത്സരിച്ചത്​. ഇതിൽ അവർ അസംതൃപ്​തരാണ്​. ഉഭയകക്ഷി ചർച്ചയിൽ സി.പി.ഐയോടും കൂടുതൽ സീറ്റ്​ ആവശ്യപ്പെട്ടിട്ടുണ്ട്​. എന്നാൽ, ഒന്നിൽക്കൂടുതൽ വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ ്​സി.പി.ഐ. വെള്ളിയാഴ്​ച വീണ്ടും സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ച നടക്കും. മറ്റ്​ പല തദ്ദേശസ്ഥാപനങ്ങളിലും സമാനസ്ഥിതിയാണ്​. പാലാ നഗരസഭയിലടക്കം യു.ഡി.എഫിൽ സീറ്റുവിഭജനം പൂർത്തിയാക്കിയിട്ടും എൽ.ഡി.എഫ്​ നേതാക്കൾ ചർച്ച തുടരുന്നുവെന്ന മറുപടിയാണ്​ നൽകുന്നത്​. എന്നാൽ, ജില്ല പഞ്ചായത്തിലെ സീറ്റ്​ വിഭജനം വേഗം പൂർത്തിയാക്കാൻ യു.ഡി.എഫിന്​​ കഴി​െഞ്ഞങ്കിലും തർക്കം ഒഴിഞ്ഞിട്ടില്ല. ജില്ല പഞ്ചായത്തിൽ സീറ്റ്​ ആവശ്യപ്പെട്ട്​ രംഗത്തുള്ള ലീഗി​ൻെറ എതിർപ്പ്​ അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ച്​ ജില്ല പഞ്ചായത്ത്​ ഡിവിഷനുകളിൽ മത്സരിക്കുമെന്ന തീരുമാനവുമായി ഇവർ മുന്നോട്ടുപോകുകയാണ്​. നഗരസഭ, പഞ്ചായത്ത്​ തലങ്ങളിലും തീരുമാനം നീളുകയാണ്​. ഏറ്റവും വേഗം തർക്കങ്ങ​െളല്ലാം പരിഹരിക്കുമെന്നാണ്​​ കോൺഗ്രസ്​ നേതാക്കൾ പറയുന്നത്​. ​ യു.ഡി.എഫ്​ സ്ഥാനാർഥികൾ നാമനിർദേശപത്രിക 18, 19 തീയതികളിൽ സമർപ്പിക്കാനാണ്​ തീരുമാനിച്ചിരിക്കുന്നത്​. ​അതേസമയം, എൻ.ഡി.എ സീറ്റ്​ വിഭജനത്തിൽ ഏറെ മുന്നിലെത്തി. ജില്ല പഞ്ചായത്തിലെ എൻ.ഡി.എ സീറ്റ്​ വിഭജനം പൂർത്തിയായി. 18 സീറ്റിൽ ബി.ജെ.പിയും നാല്​ സീറ്റിൽ ബി.ഡി.ജെ.എസും മത്സരിക്കും. ബി.ഡി.ജെ.എസിന്​ ലഭിച്ച കുറിച്ചി സീറ്റിൽ ഇവർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട്​ അനിശ്ചിതത്വം തുടരുന്നുണ്ട്​. കോട്ടയം നഗരസഭയടക്കമുള്ള സ്ഥലങ്ങളിൽ ഇവർ സ്ഥാനാർഥി പട്ടിക പുറത്തിറക്കുകയും ചെയ്​തു. നിലവിലെ ധാരണയനുസരിച്ച്​ വെള്ളൂർ-പി.ജി. ബിജുകുമാർ (ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ്​), അയർക്കുന്നം - കെ.പി. ഭുവനേശ് (ജില്ല വൈസ് പ്രസിഡൻറ്​), പൂഞ്ഞാർ- വി.സി. അജികുമാർ (ജില്ല സെക്രട്ടറി), പുതുപ്പള്ളി - ഡോ. ജോജി എബ്രഹാം (ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡൻറ്​), പൊൻകുന്നം- അജിത്ത്​ വാസു, കടുത്തുരുത്തി- അശ്വന്ത്​ മാമലശ്ശേരി, ഭരണങ്ങാനം- സോമൻ പച്ചേട്ട്​ എന്നിവരെയാണ്​ വിവിധ ജില്ല പഞ്ചായത്ത്​ ഡിവിഷനുകളിൽ സ്ഥാനാർഥികളായി നിശ്ചയിച്ചിരിക്കുന്നത്​. സംസ്ഥാന നേതൃത്വത്തി​ൻെറ അംഗീകാരത്തോടെ അടുത്തദിവസമാകും ഔദ്യോഗികമായി സ്ഥാനാർഥിക​െള പ്രഖ്യാപിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story