Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂന്നര പതിറ്റാണ്ട്​...

മൂന്നര പതിറ്റാണ്ട്​ നൂറുകണക്കിന്​ സ്ഥാനാർഥികൾക്ക്​ വോട്ട്​ തേടി; താഹ ഇക്കുറി സ്വന്തംപേരിൽ വോട്ട് തേടും

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: നൂറുകണക്കിന്​ സ്​ഥാനാർഥികൾക്ക്​ വേണ്ടി വോട്ടുതേടിയ താഹ, ഒടുവില്‍ സ്ഥാനാര്‍ഥിയായി. മൂന്നര പതിറ്റാണ്ട്​ അനൗണ്‍സര്‍ വേഷമണിഞ്ഞ്​ പലർക്കായി വോട്ടഭ്യർഥിച്ച താഹ ഇക്കുറി സ്വന്തംപേരിൽ വോട്ട് തേടും. കമ്യൂണിസ്​റ്റുകാരനായിരുന്ന താഹയുടെ അനൗണ്‍സര്‍ ജോലിക്കും പ്രത്യേകതയുണ്ടായിരുന്നു. രാഷ്​ട്രീയ അനൗണ്‍സ്‌മൻെറ്​ സി.പി.എമ്മിനും ഇടതുമുന്നണിക്കും മാത്രം. എതിര്‍ രാഷ്​ട്രീയ പാര്‍ട്ടി എത്ര തുക തന്നാലും ആ ജോലി ഏറ്റെടുക്കില്ല. 1986 മുതല്‍ രാഷ്​ട്രീയ അനൗണ്‍സ്‌മൻെറ്​ നടത്തി വരുന്ന എം.എസ്. താഹ കാഞ്ഞിരപ്പള്ളി പഞ്ചായത്തി​ൻെറ പത്താം വാര്‍ഡിലാണ് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എറണാകുളം, ഒറ്റപ്പാലം, കോട്ടയം തുടങ്ങി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍ അനൗണ്‍സറായി പോയിട്ടുണ്ട്. ശബ്​ദ ഗാംഭീര്യമുള്ള അനൗണ്‍സ്​മൻെറ്​ എതിരാളികള്‍പോലും കൗതുകത്തോടെ ശ്രദ്ധിക്കുമായിരുന്നു. 21ാം വയസ്സില്‍ കാഞ്ഞിരപ്പള്ളി ഫയര്‍ സ്​റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പങ്കെടുത്ത ചടങ്ങില്‍ അവതാരകനായത് മറക്കാനാവി​െല്ലന്ന്​ താഹ പറയുന്നു. ദേശീയപാത 183 ​ൻെറ ഓരത്ത് കാഞ്ഞിരപ്പള്ളി ഫയര്‍ സ്​റ്റേഷന് എതിര്‍ വശത്തായി ഹോട്ടലും പലചരക്കുകടയും നടത്തുന്ന താഹ സ്ഥാപനം തെരഞ്ഞെടുപ്പ്​ കഴിയും വരെ ഭാര്യാ സഹോദരനെ ഏല്‍പിച്ചിരിക്കുകയാണ്. ഇപ്പോള്‍ സി.പി.എം കാഞ്ഞിരപ്പള്ളി ഇടപ്പള്ളി ബ്രാഞ്ച് അംഗമായ താഹ നേരത്തേ കാഞ്ഞിരപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. പലര്‍ക്കായി പറഞ്ഞ്​ ഇപ്പോള്‍ സ്വന്തം കാര്യവും പറയാന്‍ അവസരം ലഭിച്ച താഹ തനിക്ക് വോട്ട് ഉറപ്പിക്കാന്‍ വോട്ടര്‍മാരെ കണ്ടു കൊണ്ടിരിക്കുകയാണ്. അനൗണ്‍സറായല്ല, സ്ഥാനാര്‍ഥിയായി ശബ്​ദംകുറച്ചു തന്നെ. KTL THAHA CANDIDATE താഹ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story