Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയമസഭ അമിതാധികാരം...

നിയമസഭ അമിതാധികാരം പ്രയോ​ഗിക്കുന്നു -കെ. സുരേന്ദ്രൻ

text_fields
bookmark_border
പത്തനംതിട്ട: ഇ.ഡിയുടെ അന്വേഷണത്തെ ചോദ്യം ചെയ്യാനും ഉദ്യോ​ഗസ്ഥരെ വിളിച്ചുവരുത്താനും നിയമസഭ കാണിക്കുന്ന താൽപര്യം അമിതാധികാര പ്രയോ​ഗമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. ആറന്മുളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭക്ക്​ ഇ.ഡിയുടെ അന്വേഷണം തടയാൻ അധികാരമില്ല. സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്ഥാപിത താൽപര്യത്തിന്​ കള്ളക്കടത്തുകാരെ സംരക്ഷിക്കാൻ നിയമസഭയെ ഉപയോ​ഗിക്കുകയാണ്. സ്പീക്കർക്ക് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി വളരെ അടുത്ത ബന്ധമാണുള്ളത്. നിരവധി തവണ ഇവർ ഫോണിൽ ബന്ധപ്പെട്ടതി​ൻെറ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിയമസഭയുടെ ഒരു അവകാശത്തെയും ദേശീയ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ല. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മഞ്ചേശ്വരം എം.എൽ.എ ഖമറുദ്ദീനെ സംരക്ഷിക്കുന്ന ലീ​ഗുകാർക്ക് സി.പി.എമ്മുമായി ഒരുവ്യത്യാസവുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരം എം.എൽ.എ അടിയന്തരമായി രാജിവെക്കണം. കോടിക്കണക്കിന് രൂപ തട്ടിപ്പിലൂടെ സമ്പാദിച്ച് പല സ്ഥലത്ത്​ പോയി ബിനാമി ഇടപാടിലൂടെ സ്വത്തുകൾ വാങ്ങിക്കൂട്ടുകയാണ് ഖമറുദ്ദീൻ ചെയ്തത്. ​ഗത്യന്തരമില്ലാതെയാണ് അദ്ദേഹത്തെ പൊലീസ് അറസ്​റ്റ്​ ചെയ്തത്. ലീ​ഗ് നേതൃത്വത്തിന് തട്ടിപ്പിൽ പങ്കുള്ളതുകൊണ്ടാണ് ഖമറുദ്ദീനെ സംരക്ഷിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story