Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവോട്ടുയന്ത്രങ്ങളുടെ...

വോട്ടുയന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി

text_fields
bookmark_border
കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന . ഗ്രാമപഞ്ചായത്തുകളിലേക്കുള്ള മള്‍ട്ടി പോസ്​റ്റ്​ യന്ത്രങ്ങളുടെ 2450 കണ്‍ട്രോള്‍ യൂനിറ്റുകളും 7350 ബാലറ്റ് യൂനിറ്റുകളും മുനിസിപ്പാലിറ്റികളില്‍ ഉപയോഗിക്കുന്ന സിങ്കിള്‍ പോസ്​റ്റ്​ യന്ത്രങ്ങളുടെ 400വീതം കണ്‍ട്രോള്‍ യൂനിറ്റുകളും ബാലറ്റ് യൂനിറ്റുകളുമാണ് പരിശോധിച്ചത്. പരിശോധന പൂര്‍ത്തിയാക്കിയ യന്ത്രങ്ങളുടെ ഒരുശതമാനം തെരഞ്ഞെടുത്ത് മോക്പോള്‍ നടത്തി പ്രവര്‍ത്തനം കൃത്യത ഉറപ്പാക്കി. ഏറ്റുമാനൂരിലെ ഇ.വി.എം വെയര്‍ ഹൗസില്‍ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു മോക്പോള്‍. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജിയോ ടി.മനോജി​ൻെറ നേതൃത്വത്തില്‍ ജില്ല തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ എന്‍.എസ്. സുരേഷ് കുമാര്‍, എസ്.പി. സുമോദ് എന്നിവരും ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരുമാണ് പരിശോധന നടപടി നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പി​ൻെറ നാമനിര്‍ദേശ പത്രിക ഉള്‍പ്പെടെയുള്ള ഫോമുകള്‍ കലക്ടറേറ്റില്‍ എത്തി. ബ്ലോക്ക്, മുനിസിപ്പല്‍തല തെരഞ്ഞെടുപ്പ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം ഒമ്പത്, പത്ത് തീയതികളില്‍ കലക്ടറേറ്റിലെ നാഷനല്‍ സേവിങ്​സ്​ ഹാളില്‍ നടക്കും. ബ്ലോക്ക്, മുനിസിപ്പല്‍ തല ട്രെയിനര്‍മാര്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പടുന്നവര്‍ക്ക് പിന്നീട് പരിശീലനം നല്‍കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story