Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒരുമുന്നണിയുടെയും...

ഒരുമുന്നണിയുടെയും ഭാഗമാകാനില്ല -പി.സി. ജോർജ്​

text_fields
bookmark_border
കോട്ടയം: ത്രിതല പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ഒരുമുന്നണിയുടെയും ഭാഗമാകാനില്ലെന്ന്​ പി.സി. ജോർജ്​ എം.എൽ.എ. പ്രാദേശികമായി ബി.​െജ.പി അടക്കം ആരുമായും നീക്കുപോക്ക്​ ഉണ്ടാക്കും. കോട്ടയം ജില്ല പഞ്ചായത്തിലെ നാലുഡിവിഷനിൽ​ ജനപക്ഷം മത്സരിക്കും. പൂഞ്ഞാറിൽ മകൻ ഷോൺ ജോർജ്​, മുണ്ടക്കയത്ത്​ ഒ.​െക. രാജൻ, എരുമേലിയിൽ അനീഷ്​​ വാഴയിൽ എന്നിവരാണ്​ മത്സരിക്കുന്നത്​​. ഭരണങ്ങാനത്ത്​ സ്ഥാനാർഥിയെ അടുത്ത ദിവസം തീരുമാനിക്കും. പഞ്ചായത്തുകളിലെ സ്ഥാനാർഥികൾ സംബന്ധിച്ച്​ മൂന്നുദിവസത്തിനകം അന്തിമതീരുമാനമാകും. അഞ്ഞൂറിലധികം സ്ഥാനാർഥികളെ നിശ്ചയിച്ചുകഴിഞ്ഞു. ഒരിലയുള്ള ആപ്പിൾ ചിഹ്നത്തിലാണ്​ മത്സരിക്കുക. കഴിഞ്ഞ ത്രിതല പഞ്ചായത്ത്​ തെരഞ്ഞെടുപ്പി​െലക്കാൾ കൂടുതൽ സ്ഥാനാർഥികൾ ഇത്തവണ ജയിക്കുമെന്നും പി.സി. ജോർജ്​ പറഞ്ഞു. കോട്ടയം പ്രസ് ​ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിനൊപ്പം നിന്നതുകൊണ്ട്​ ത​ൻെറ പാർട്ടിക്ക്​ ലാഭമുണ്ടായിട്ടില്ല. യു.ഡി.എഫിനെ നയിക്കുന്ന കോൺഗ്രസ്​ ആറുകഷണമാണ്​. നേതാക്കൾ തമ്മി​െല അടി കഴിഞ്ഞ്​ യു.ഡി.എഫ്​ നന്നാവാൻ വഴിയില്ല. അഴിമതിരഹിത ഭരണം വാഗ്​ദാനം ചെയ്​താണ്​ ജനപക്ഷത്തി​ൻെറ മത്സരം. ഫണ്ട്​ കൃത്യമായി ജനങ്ങളിലെത്തിക്കും. താൻ മുസ്​ലിംകൾക്കെതിരെ വർഗീയത പറഞ്ഞെന്നത്​ ശരിയല്ല. മുസ്​ലിംകൾക്ക്​ സ്ഥാനങ്ങൾ കിട്ടിയത്​ സംവരണം കൊണ്ടല്ല, പഠിച്ചിട്ടാണെന്ന്​ ചുണ്ടിക്കാട്ടാനാണ്​ ശ്രമിച്ചത്​. സംസ്ഥാനത്ത്​ കേന്ദ്രസർക്കാർ രാഷ്​ട്രീയം കളിക്കു​െന്നന്ന ആരോപണത്തിൽ കഴമ്പില്ല. സോളാർ കേസിൽ വലിയ കക്ഷികളൊക്കെ ജയിലിൽ പോകുമെന്നാണ്​ കേൾക്കുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പ്​ മാറ്റി​െവക്കണമെന്നാവശ്യപ്പെട്ട്​ സുപ്രീം​കോടതിയിൽ ഹരജി നൽകിയതായും പി.സി. ജോർജ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story