Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബിലീവേഴ്സ് ചർച്ച്​:...

ബിലീവേഴ്സ് ചർച്ച്​: സാമ്പത്തിക ഇടപാടുകളെക്കുറിച്ച്​ സമഗ്ര അന്വേഷണം നടത്തണം -_സേവ്​ ഫാറം

text_fields
bookmark_border
ബിലീവേഴ്സ് ചർച്ച്​: സാമ്പത്തിക ഇടപാടുകളെക്കുറിച്ച്​ സമഗ്ര അന്വേഷണം നടത്തണം -സേവ്​ ​േഫാറം പത്തനംതിട്ട: ബിലീവേഴ്സ് ചർച്ചി​ൻെറ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്​ സമഗ്ര അന്വേഷണം നടത്തണമെന്ന്​ ബിലീവേഴ്സ് ഈസ്​റ്റേൺ ചർച്ച്​ സേവ്​ ഫോറം. സഭയെയും മെത്രാപ്പോലീത്തയെയും വിശ്വാസി സമൂഹത്തിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനമാണ് സഭയുടെ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന ചിലരുടെ ഭാഗത്തുനിന്ന്​ ഉണ്ടായിരിക്കുന്നതെന്ന്​ സേവ് ഫോറം പ്രസിഡൻറ്​ അഡ്വ. സ്​റ്റീഫൻ ഐസക്, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സഭ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലാണ്​. അച്ചന്മാരടക്കം ജീവനക്കാർക്ക്​ ശമ്പളംപോലും മുടങ്ങുന്നു. സമൂഹനന്മ ലക്ഷ്യംവെച്ച് സഭാ പരമാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത (ബിഷപ് കെ.പി. യോഹന്നാൻ) തുടങ്ങിയ പ്രസ്ഥാനം ചില തൽപരകക്ഷികൾ സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാനും സ്വന്തം പ്രശസ്തിക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്നതി​ൻെറ തെളിവാണ്​ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഭൂഗർഭ ഗോഡൗണിൽ ഒളിപ്പിച്ചിരുന്ന വാഹനത്തിൽനിന്ന്​ കോടിക്കണക്കിന് രൂപ ആദായ നികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പണം ഒളിപ്പിച്ച കാറി​ൻെറ താക്കോൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചത് മെഡിക്കൽ കോളജ് മാനേജർ ഫാ. സിജോ പന്തപ്പള്ളിയിലി​ൻെറ വീട്ടിൽ നടന്ന റെയ്ഡിലാണ്. വൈദികൻ അന്യായമായി സമ്പാദിച്ച കള്ളപ്പണം സഭയുടെ കെട്ടിടത്തിൽ സൂക്ഷിച്ചതിന് സഭയെ കുറ്റപ്പെടുത്തേണ്ടതില്ല. ഫാ. സിജോ പന്തപ്പള്ളി സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ട്. ഈ സ്വത്തുക്കളിൽ ഭൂരിഭാഗവും കണ്ണൂർ ജില്ലയിൽ ആണ്. കണ്ണൂരിലെ ചില ഉന്നത രാഷ്​ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ്​ ഇത്​. മെഡിക്കൽ കോളജ് 50 കോടിയിൽപരം രൂപക്ക്​ കടപ്പെട്ടിരിക്കുകയാണ്. തിരുവല്ലയിലെ വിവിധ ബാങ്കുകളിൽനിന്ന്​ ഭീമമായ വായ്​പയെടുത്താണ് നടത്തുന്നത്. സഭയുടെ മുഴുവൻ സ്വത്തുക്കളും കൊള്ളയടിക്കുന്ന സമീപനമാണ് മാനേജരുടേത്. ബിഷപ് യോഹന്നാൻ നിരപരാധിയാണ്​. എട്ടുമാസമായി അദ്ദേഹം സഭാ ആസ്ഥാനത്ത്​ എത്തിയിട്ടുപോലുമില്ല. മെത്രാപ്പോലീത്തയെ അപായ​െപ്പടുത്തുമെന്ന്​ വിശ്വാസിസമൂഹത്തിന്​ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.
Show Full Article
TAGS:
Next Story