Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോട്ടറി വിൽപനക്കാരനെ...

ലോട്ടറി വിൽപനക്കാരനെ ആക്രമിച്ച് പണവും ടിക്കറ്റുകളും കവർന്നയാൾ പിടിയിൽ

text_fields
bookmark_border
കറുകച്ചാൽ: ലോട്ടറി വിൽപനക്കാരനെ ആക്രമിച്ച് പണവും ടിക്കറ്റുകളും തട്ടിയെടുത്ത യുവാവിനെ കറുകച്ചാൽ പൊലീസ് പിടികൂടി. പാറമ്പുഴ ഇലഞ്ഞിവേലിൽ ടോണിയെയാണ് (22) അറസ്​റ്റ്​ ചെയ്തത്. സെപ്റ്റംബർ ഒമ്പതിന് കറുകച്ചാൽ -മണിമല റോഡിൽ നെടുംകുന്നം ഗവ. സ്‌കൂളിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ ടോണിയും സുഹൃത്തും ലോട്ടറി വിൽപന നടത്തുന്ന നെടുംകുന്നം മോജിൻഭവനിൽ മോഹനനെയാണ് (52) ​ ആക്രമിച്ചത്​. ഇയാളുടെ കൈയിലുണ്ടായിരുന്ന 1500 രൂപയും 8000 രൂപയുടെ ടിക്കറ്റും തട്ടിയെടുത്ത് ഇവർ ബൈക്കിൽ രക്ഷപ്പെട്ട്​ ഒളിവിൽ പോകുകയായിരുന്നു. KTL toni 22 ടോണി ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക് എരുമേലി: നിയന്ത്രണം തെറ്റിയ ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. മുക്കൂട്ടുതറ സ്വദേശികളായ വള്ളച്ചിറ വീട്ടിൽ മനോജ് (40), ചൂണ്ടശ്ശേരിയിൽ സോദരൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 7.30യോടെ മുക്കൂട്ടുതറക്ക് സമീപമാണ് അപകടം. റോഡിന് കുറുകെ ചാടിയെ ആടിനെ രക്ഷിക്കാൻ ശ്രമിക്കു​േമ്പാൾ നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ പരിക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റ ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്​ മാറ്റി. കുന്നുംഭാഗത്ത് വ്യാഴാഴ്ച മോഷണശ്രമം, വെള്ളിയാഴ്ച മോഷണം പൊൻകുന്നം: കുന്നും ഭാഗത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മോഷ്​ടാക്കളുടെ വിളയാട്ടം. വെള്ളിയാഴ്ച കുന്നും ഭാഗത്ത് സ്കൂട്ടറിലെത്തിയ മോഷ്​ടാവ് വഴിയാത്രക്കാരിയുടെ മാല കവർന്നു. കൂരാലി കിഴക്കേടത്ത് ആശാകുമാരിയുടെ കഴുത്തിലെ രണ്ടുപവൻ തൂക്കം വരുന്ന രണ്ടു​ മാലകളാണ് കവർന്നത്. രാവിലെ 9.30ഓടെ കുന്നുംഭാഗം സർക്കാർ സ്കൂളിന് സമീപം കത്തലാങ്കപ്പടി റോഡിൽ​െവച്ചാണ് സംഭവം. കുന്നുംഭാഗത്തെ കുടുംബ വീട്ടിലേക്ക്​ പോകും വഴിയാണ് വീട്ടമ്മ കവർച്ചക്കിരയായത്. കറുത്ത ആക്ടീവയിൽ ജാക്കറ്റ് ധരിച്ചെത്തിയവരാണ് കവർച്ച നടത്തിയത്. വീട്ടമ്മയുടെ കൈക്കും കഴുത്തിനും പരിക്കേറ്റു. വ്യാഴാഴ്ച കുന്നംഭാഗത്ത് വീട്ടമ്മയുടെ മാല കവരാൻ ശ്രമം നടന്നിരുന്നു. മറ്റത്തിൽപ്പടി റോഡിലൂടെ നടന്നുപോവുകയായിരുന്ന പാമ്പാടി വരിക്കാനി ഓമനയുടെ മാലയാണ്​ ബൈക്കിലെത്തിയവർ പൊട്ടിക്കാൻ ശ്രമിച്ചത്. ഓമനയുടെ കഴുത്തിനും ചുണ്ടിനും പരിക്കേറ്റു. നിലവിൽ ഇൗ മേഖലയിൽ നാല് വീട്ടമ്മമാരുടെ മാല മോഷണം പോയിട്ടുണ്ട്​. മേഖലയിൽ പൊലീസ് പട്രോളിങ്​ ശക്തമാക്കണമെന്ന് അനുഗ്രഹ ​െറസിഡൻറ്​സ്​ അസോസിയേഷൻ ആവശ്യപ്പെട്ടു. പൊൻകുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story