Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്തെ ബസ്...

കോട്ടയത്തെ ബസ് ടെർമിനൽ നിർമാണത്തിന്​ തുടക്കമായി

text_fields
bookmark_border
കോട്ടയം: പുതുതായി നിർമിക്കുന്ന കോട്ടയം കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിലെ ബസ് ടെർമിനലി​ൻെറ നിർമാണോദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി 91 ലക്ഷം രൂപ ഉപയോഗിച്ചാണ് ബസ് ടെര്‍മിനല്‍, കംഫര്‍ട്ട് സ്‌റ്റേഷന്‍ എന്നിവ​ നിർമിക്കുന്നത്​. ഒപ്പം യാര്‍ഡ് ടൈലുകള്‍ പാകി നവീകരിക്കും. ​െവള്ളിയാഴ്​ച ഡിപ്പോയിൽ നടന്ന ചടങ്ങിൽ നിർമാണ ഉദ്ഘാടനശില തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അനാച്ഛാദനം ചെയ്തു. ടെർമിനൽ കം ഷോപ്പിങ്​ കോംപ്ലക്​സ്​ പദ്ധതി സാമ്പത്തിക പരിമിതികളാൽ ആരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്​ താൽക്കാലിക സൗകര്യം ഒരുക്കുന്നതെന്ന്​ തിരുവഞ്ചൂർ പറഞ്ഞു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം നഗരസഭ ചെയർപേഴ്​സൻ ഡോ.പി.ആർ. സോന അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ്​ അംഗം സലിം പി. മാത്യു, നഗരസഭ കൗൺസിലർമാരായ എസ്. ഗോപകുമാർ, സാബു പുളിമൂട്ടിൽ,ഡിപ്പോ എൻജിനീയർ സുഭാഷ് എന്നിവർ സംസാരിച്ചു. 6000 ചതുരശ്ര അടി ബസ് ടെര്‍മിനലും കംഫര്‍ട്ട് സ്‌റ്റേഷനും 50,000 ചതുരശ്ര അടി യാര്‍ഡും അടങ്ങുന്നതാണ്​ നിര്‍മാണം. ഹാബിറ്റാറ്റിനാണു നിര്‍മാണച്ചുമതല. ഫെബ്രുവരിയില്‍ നിർമാണം പൂര്‍ത്തീകരിക്കാനാണ്​ ലക്ഷ്യമിടുന്നത്​. KTL ksrtc കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർമിക്കുന്ന ബസ് ടെർമിനലി​ൻെറ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു ​െപാലീസ്​ ഉദ്യോസ്ഥനെ അക്രമിച്ച പ്രതി റിമാൻഡിൽ കോട്ടയം: ​െപാലീസ്​ ഉദ്യോസ്ഥനെ അക്രമിച്ച കേസിൽ അറസ്​റ്റിലായ യുവാവ്​ റിമാൻഡിൽ. പുതുപ്പള്ളി എരമല്ലൂർ കുഴിക്കാട്ടിൽ കുക്കു ജോർജാണ് ​(29) പിടിയിലായത്. കഴിഞ്ഞാഴ്ച പുതുപ്പള്ളി എരമല്ലൂരിലായിരുന്നു കേസിനാസ്​പദമായ സംഭവം. പുതുപ്പള്ളിയുടെ കോവിഡ് സുരക്ഷ ചുമതലയുണ്ടായിരുന്നു പൊലീസ്​ കൺേട്രാൾ റൂം വാഹനത്തിലെ എസ്​.ഐ വർഗീസിൻെറ വിരൽ ഇയാൾ വളച്ചൊടിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ കോട്ടയം ഈസ്​റ്റ് പൊലീസ്​ പിടികൂടുകയായിരുന്നു. വഴിയരികിൽ കൂട്ടംകൂടിനിന്ന്​ ബഹളമുണ്ടാക്കുന്നതായുള്ള പ്രദേശവാസികളുടെ ഫോൺ വിവരത്തെതുടർന്നാണ് എസ്​.ഐയും സംഘവും എരമല്ലൂരിലെത്തിയത്. കൂട്ടംകൂടി നിന്നത്​ പൊലീസ്​ ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് എസ്​.ഐയുടെ വിരൽ കുക്കു ജോർജ് പിടിച്ചുവളച്ച് ഒടിക്കുന്നത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story