Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅയ്യപ്പ മഹാസംഗമം നാളെ

അയ്യപ്പ മഹാസംഗമം നാളെ

text_fields
bookmark_border
പത്തനംതിട്ട: ശബരിമല അയ്യപ്പസേവാ സമാജത്തി​ൻെറ ആഭിമുഖ്യത്തില്‍ അയ്യപ്പ മഹാസംഗമം ഞായറാഴ്​ച പന്തളത്ത് നടത്തുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ മീറ്റിങ്​ ആയാണ് നടത്തുന്നത്. 'ഭവനം സന്നിധാനം' എന്ന സന്ദേശം ഭക്തരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാസംഗമം നടത്തുന്നത്. രാവിലെ 11ന് സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ ദീപപ്രോജ്വലനം നിര്‍വഹിക്കും. അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡൻറ്​ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിക്കും. പന്തളം കൊട്ടാരം രാജപ്രതിനിധി ശശികുമാരവര്‍മ ഉദ്ഘാടനം ചെയ്യും. മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. പന്തളം കൊട്ടാരം പ്രതിനിധി നാരായണവര്‍മ അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കും. വാർത്തസമ്മേളനത്തില്‍ സംസ്ഥാന ജോയൻറ്​ ജനറല്‍ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, സംസ്ഥാന സെക്രട്ടറി ഇലന്തൂര്‍ ഹരിദാസ്, ജില്ല സെക്രട്ടറി ജയന്‍ ചെറുവള്ളില്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story