Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബിലീവേഴ്​സ്​ ചർച്ച്​...

ബിലീവേഴ്​സ്​ ചർച്ച്​ വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയിൽ

text_fields
bookmark_border
തിരുവല്ല: ഗോസ്​പൽ ഫോർ ഏഷ്യ, ബിലീവേഴ്​സ്​ ചർച്ച്​ എന്നീ പേരുകളിൽ ബിഷപ്​ കെ.പി. യോഹന്നാ​ൻെറ നേതൃത്വത്തിൽ നടക്കുന്ന പ്രസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായിട്ട്​ വർഷങ്ങൾ. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള ചാരിറ്റി ഫണ്ടായിരുന്നു സഭയുടെ പ്രധാന വരുമാന മാർഗം. ചാരിറ്റി ഇനത്തിൽ പിരിച്ച പണം മറ്റ്​ ആവശ്യങ്ങൾക്ക്​ വിനിയോഗിച്ചു എന്നുകാട്ടി അമേരിക്കയിൽ കേസ്​ വന്നതോടെ സഭ​െക്കതിരെ അവിടങ്ങളിൽ വലിയ പ്രചാരണം എതിരാളികൾ തുടങ്ങിയിരുന്നു. അത്​ ഫണ്ട്​ വരവിനെ കാര്യമായി ബാധിച്ചു. അതിനു പിന്നാലെ മതസ്ഥാപനങ്ങൾ വിദേശ ഫണ്ട്​ സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയന്ത്രണവും സഭക്ക്​ തിരിച്ചടിയായി. ഇതോടെ സഭ നടത്തിവന്ന ആത്​മീയ യാത്ര ടി.വി ചാനൽ 2016ൽ പൂട്ടിയിരുന്നു. പിന്നാലെ കാർമൽ എൻജിനീയറിങ്​​ കോളജും പൂട്ടി. അമേരിക്കയിലെ ടെക്​സസ്​ ആസ്ഥാനമായ ഗോസ്​പൽ ഫോർ ഏഷ്യ ലോക​െത്ത ഏറ്റവും വലിയ മിഷനറി പ്രസ്ഥാനങ്ങളിലൊന്നാണ്​ എന്നാണ്​ അവകാശപ്പെടുന്നത്​. ഇന്ത്യയടക്കം പിന്നാക്കം നിൽക്കുന്ന ഏഷ്യൻ രാജ്യങ്ങളാണ്​ പ്രവർത്തന കേന്ദ്രം. രാജ്യത്ത്​ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ്​ സഭ മിഷനറി പ്രവർത്തനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്​. ഹാരിസൺസ്​ മലയാളം കമ്പനിയുടെ പക്കൽനിന്ന്​ 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്​റ്റേറ്റ്​ വിലയ്​ക്ക്​ വാങ്ങിയതോടെയാണ്​ സഭക്ക്​ കഷ്​ടകാലം തുടങ്ങിയത്​. ചാരിറ്റിക്കായി സ്വരൂപിച്ച പണം മാറ്റി ചെലവഴി​െച്ചന്ന്​ കാട്ടി അമേരിക്കയിൽ കേസിന്​ ആസ്​പദമായതും ഈ ഭൂമി വാങ്ങലാണ്​. കോടികളാണ്​ ഭൂമിവാങ്ങുന്നതിനായി ചെലവഴിച്ചത്​. പിന്നീടാണ്​ അത്​ ഉടമസ്ഥതാ തർക്കമുള്ള ഭൂമിയാണെന്ന്​ വെളി​െപ്പട്ടത്​. ഭൂമിയിടപാടിൽ ഹാരിസൺസ്​ മുന്നാധാരമായി പറഞ്ഞിരുന്ന ആധാരം ചെറുവള്ളിയുടേത്​ ആയിരുന്നില്ല. അതോടെ ഈ ഭൂമിയിടപാടിൽ സഭ പറ്റിക്കപ്പെട്ട നിലയിലായി. ഇൗ ഭൂമിയാണ്​ ഇപ്പോൾ ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്​. ഭൂമി വിമാനത്താവള പദ്ധതിക്കായി വിട്ടുനൽകി സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്​ കരകയറാനാണ്​ സഭ ശ്രമിക്കുന്നത്​. അതി​ൻെറ ഭാഗമായാണ്​ ചെറുവള്ളി എസ്​റ്റേറ്റ്​ വില നൽകി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയതെന്ന്​ ആക്ഷേപമുയർന്നിരുന്നു. ബിനു ഡി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story