Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജലജീവൻ മിഷൻ പദ്ധതിക്ക് ...

ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കം -എൻ. ജയരാജ് എം.എൽ.എ

text_fields
bookmark_border
വാഴൂർ: സംസ്ഥാന വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിക്ക് തുടക്കമായതായി ഡോ. എന്‍. ജയരാജ് എം.എല്‍.എ അറിയിച്ചു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഒമ്പത്​ പഞ്ചായത്തുകളും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം എം.എല്‍.എ നിര്‍വഹിച്ചു. നിയോജകമണ്ഡലത്തിലെ 85,000 കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലായി നടപ്പാക്കാന്‍ വിഭാവനം ചെയ്തിരിക്കുന്ന കരിമ്പുകയം കുടിവെള്ള പദ്ധതിക്ക് 69.62 കോടി അനുവദിച്ചതിന് പുറമേ 2.1 കോടി രൂപ അനുവദിച്ച് 7.5 കിലോമീറ്റര്‍ ദൂരം കൂടി പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് 1000 കുടുംബങ്ങള്‍ക്ക് ഉടന്‍ ഗാര്‍ഹിക കണക്​ഷന്‍ നല്‍കാന്‍ സാധിക്കും. നിലവിലെ മണിമല പദ്ധതിയില്‍നിന്ന് ചെറുവള്ളി വില്ലേജ് പരിധിയില്‍ 1500 കണക്​ഷന്‍ നൽകും. കരിമ്പുകയം പദ്ധതിയില്‍നിന്ന് 600 കണക്​ഷനുകളും ചേര്‍ത്ത് ചിറക്കടവ് പഞ്ചായത്തില്‍ 38 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് 2100 കണക്​ഷനുകള്‍ ഉടന്‍ നല്‍കും. മണിമല പഞ്ചായത്തില്‍ ഭരണാനുമതി ലഭിച്ച 13.59 കോടി ചെലവിട്ട് 41 കി.മി. നീളത്തില്‍ 3750 കണക്​ഷനും വാഴൂര്‍ പഞ്ചായത്തില് ഭരണാനുമതി ലഭിച്ച 26.5 കോടി ചെലവിട്ട് 35.6 കി.മി ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് 2120 കണക്​ഷനും വെള്ളാവൂര്‍ പഞ്ചായത്തില്‍ 26.37 കോടി ചെലവിട്ട് 23 കി.മി ദൂരത്തില്‍ പൈപ് ലൈന്‍ സ്ഥാപിച്ച് 1500 കണക്​ഷനുകളും പള്ളിക്കത്തോട് പഞ്ചായത്തില്‍ 24.15 കോടി ചെലവിട്ട് 14 കി മി ദൂരത്തില്‍ 1200 കണക്​ഷനുകളും നെടുങ്കുന്നം പഞ്ചായത്തില്‍ 1.25 കോടി ചെലവഴിച്ച് 315 കണക്​ഷനുകളും കങ്ങഴ പഞ്ചായത്തില്‍ 1.05 കോടി ചെലവിട്ട് 257 കണക്​ഷനുകളും കറുകച്ചാലില്‍ 86 ലക്ഷം ചെലവഴിച്ച് 235 കണക്​ഷനുകളും നല്‍കും. മണിമല മേജര്‍ പദ്ധതിയില്‍ വിഭാവനം ചെയ്ത 384 കിമി പൈപ് ലൈനില്‍ 242 കി.മി പൂര്‍ത്തിയായി 10650 കണക്​ഷനുകള്‍ ഉടന്‍ നല്‍കും. ഈ പ്രവര്‍ത്തികളുടെയെല്ലാം ഭരണാനുമതിയും ടെൻഡര്‍ നടപടികളും പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ഉടന്‍ ആരംഭിക്കാനാകുമെന്ന് എം.എല്‍.എ അറിയിച്ചു. വാഴൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രഫ. എസ്. പുഷ്‌കലാദേവി അധ്യക്ഷതവഹിച്ചു. മണിമല പഞ്ചായത്ത് പ്രസിഡൻറ്​ ആന്‍സി, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ വാട്ടര്‍ കണക്​ഷന്‍ ആവശ്യമുള്ളവര്‍ അതത് വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ ബന്ധപ്പെടണമെന്നും എം.എല്‍.എ അറിയിച്ചു.
Show Full Article
TAGS:
Next Story