Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎറണാകുളം ഗവ. മെഡിക്കൽ...

എറണാകുളം ഗവ. മെഡിക്കൽ കോളജ്​: ബലിയാടാക്കിയെന്ന്​ സസ്പെൻഷനിലായ നഴ്സിങ് ഓഫിസർ

text_fields
bookmark_border
കോട്ടയം: എറണാകുളം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ്​ ബാധിച്ച്​ മരിച്ച സംഭവത്തിൽ തന്നെ ബലിയാടാക്കിയെന്ന് സസ്പെൻഷനിലായ നഴ്സിങ് ഓഫിസർ ജലജാദേവി. സംഭവത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന്​ ആരോപിച്ച ഇവർ നഴ്‌സിങ് സൂപ്രണ്ട് പറഞ്ഞിട്ടാണ് വാട്‌സ്ആപ്പില്‍ ശബ്​ദസന്ദേശം ഇട്ടതെന്നും മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥരും ഡി.എം.ഇയും കുടുക്കാൻ ശ്രമിക്കുകയായിരുന്നു. ഹാരിസി​ൻെറ മരണത്തിൽ ചികിത്സപ്പിഴവുണ്ടെന്ന് പറഞ്ഞിട്ടില്ല. ഇത്തരത്തിൽ പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. സഹപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്താൻ വേണ്ടി നഴ്സിങ്​ സൂപ്രണ്ട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നും അവർ പറഞ്ഞു. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കോവിഡ്​​ ബാധിതനായിരുന്ന ഫോർട്ട​്​കൊച്ചി സ്വദേശി സി.കെ. ഹാരിസ് മരിച്ച സംഭവത്തിൽ നഴ്സിങ്​ ഓഫിസര്‍ ജലജാദേവിയുടെ വാട്​സ്​ആപ് സന്ദേശം വിവാദമായിരുന്നു. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടക്കുകയാണ്. ഇതിനിടെ, ജലജാദേവിയെ ആരോഗ്യവകുപ്പ്​ സസ്പെൻഡ്​​ ചെയ്തിരുന്നു. കഴിഞ്ഞദിവസമാണ്​ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇവർക്ക്​ ലഭിച്ചത്​. ഇതിനുപിന്നാലെയാണ്​ ഇവർ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയതിനാണ് സസ്പെൻഷനെന്നാണ്​ ലഭിച്ച ഓര്‍ഡറില്‍ പറയുന്നത്​. എന്നാൽ, താനല്ല മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയത്​. സ്​റ്റാഫ് നഴ്‌സുമാര്‍ മാത്രമുള്ള ഗ്രൂപ്പിലാണ് വോയിസ് മെസേജ് ഇട്ടത്​. ഇത്​ മറ്റാരോ മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇത് അന്വേഷിക്കാൻ തയാറാകുന്നില്ല. പകരം തന്നെ മനഃപൂര്‍വം വിവാദങ്ങളില്‍ വലിച്ചിഴച്ചു. മേലുദ്യോഗസ്ഥരായ ചിലരാണ് പിന്നിൽ. സസ്​പെൻഷനെതിരെ കോടതിയെ സമീപിക്കുമെന്നും ജലജാദേവി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story