Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല തീർഥാടനം:...

ശബരിമല തീർഥാടനം: നെയ്യഭിഷേകത്തിനും വഴിപാടുകൾക്കും അവസരം നിഷേധിക്കരുത് -എന്‍.എസ്.എസ്

text_fields
bookmark_border
ചങ്ങനാശ്ശേരി: വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ച്​ തീർഥാടകരെ ബുദ്ധിമുട്ടിക്കാതെയാകണം ശബരിമല ദര്‍ശനമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നെയ്യഭിഷേകവും മറ്റു വഴിപാടുകളും നടത്താന്‍ അവസരം നിഷേധിക്കുന്നത് ഭക്തരോട്​ കാണിക്കുന്ന വിവേചനമാണ്. നെയ്യഭിഷേകം ചെയ്തില്ലെങ്കില്‍ തീർഥാടനം പൂര്‍ത്തിയായതായി അയ്യപ്പഭക്തന്​ കരുതാനാവില്ല. സര്‍ക്കാറി​ൻെറ നിയന്ത്രണത്തെ സംബന്ധിച്ച് ഏറ്റവും രസകരം കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ എന്നതാണ്. രോഗമില്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന നിബന്ധനയുള്ളപ്പോള്‍ തീർഥാടകരുടെ എണ്ണത്തിലും മറ്റു കാര്യങ്ങളിലുമുള്ള നിയന്ത്രണം എന്തിനാണ്. കോവിഡി​ൻെറ കാലമായതിനാല്‍ നിയന്ത്രണം വേണമെന്നതില്‍ തര്‍ക്കമില്ല. കോവിഡ് രോഗികളല്ല എന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടശേഷം പ്രവേശിപ്പിക്കുന്ന തീർഥാടകരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാകരുത് നിയന്ത്രണങ്ങൾ. കോവിഡ് വ്യാപനത്തി​ൻെറ പേരില്‍ വളരെയധികം നിയന്ത്രണങ്ങളാണ് തീർഥാടനത്തി​ല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുവതീപ്രവേശനത്തി​ൻെറ പേരില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് മുന്‍വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം താറുമാറാക്കിയത്​ കോടിക്കണക്കിന്​ രൂപയുടെ നഷ്​ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടാക്കിയത്. അതില്‍നിന്ന്​ കരകയറാന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. അതിനുപുറമേയാണ് ഇപ്പോഴത്തെ നിയന്ത്രണം. 2018 വരെ ഓരോ തീർഥാടനകാലത്തും പ്രതിദിനം കുറഞ്ഞത് അമ്പതിനായിരം തീർഥാടകര്‍ എത്തിയിരുന്ന ശബരിമലയില്‍ ഈ വര്‍ഷം പ്രതിദിനം ആയിരംപേരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. മുമ്പ് മണ്ഡലപൂജക്കും മകരവിളക്കിനും ദിവസേന ലക്ഷത്തോളം പേര്‍ എത്തിച്ചേര്‍ന്നിരുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ വാര്‍ത്തക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story