Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശ്രീധരൻപിള്ളയുടെ...

ശ്രീധരൻപിള്ളയുടെ കൂടിക്കാഴ്​ചകൾ ചർച്ചയാകുന്നു​

text_fields
bookmark_border
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ്​ പടിവാതിൽക്ക​െലത്തി നിൽ​േക്ക മിസോറം ഗവർണറും മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ പി.എസ്​. ശ്രീധരൻ പിള്ള മത-സാമുദായിക നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്​ചകൾ ചർച്ചയാകുന്നു. ബുധനാഴ്​ച രാവിലെ എൻ.എസ്​.എസ്​ ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്​ച നടത്തിയ ശ്രീധരൻപിള്ള ചങ്ങനാശ്ശേരി ആർച്​​ ബിഷപ്പിനെയും കഴിഞ്ഞ ദിവസം കൊച്ചിയിൽ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരിയെയും​​ സന്ദർശിച്ചു. എൻ.എസ്​.എസ്​ നേതൃത്വവുമായി ഏറ്റ​വും അടുപ്പം പുലർത്തുന്ന ബി.ജെ.പി നേതാവെന്ന നിലയിലാണ്​ സന്ദർശനമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടിക്കാഴ്​ചക്ക്​​ രാഷ്​ട്രീയ മാനങ്ങൾ ഏറെയാണ്​.​ ചങ്ങനാശ്ശേരി ആർച്​ ബിഷപ് മാർ ജോസഫ്​ പെരുന്തോട്ട​െത്തയും അരമനയിലെത്തി കണ്ട ഗവർണർ വിവിധ ആവശ്യങ്ങളടങ്ങുന്ന സഭയുടെ നിവേദനവും കൈപ്പറ്റി. ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഭിന്നത പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം അടിയന്തര ഇടപെടൽ നടത്തുന്നതിനിടെയാണ്​ മതനേതാക്കളുമായുള്ള മുൻ അധ്യക്ഷ​ൻെറ കൂടിക്കാഴ്​ച. ഇപ്പോഴത്തെ​ ബി.ജെ.പി നേതൃത്വത്തോട്​ കാര്യമായ സഹകരണമൊന്നും കാണിക്കാത്ത എൻ.എസ്​.എസ്​ നേതാക്കളെ ​കാണാൻ ശ്രീധരൻപിള്ള എത്തിയെന്നതും ​ശ്രദ്ധേയമാണ്​. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനോട്​ വിഘടിച്ച്​ നിൽക്കുന്ന നേതാക്കളുമായും ശ്രീധരൻപിള്ള കൂടിക്കാഴ്​ച നടത്തിയിരുന്നു. തിരുവല്ലയിൽ അന്തരിച്ച ജോസഫ്​ മാർത്തോമ മെത്രാപ്പോലീത്തയുടെ അനുസ്​മരണച്ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടെയാണ്​ എൻ.എസ്​.എസ്​ ആസ്ഥാനത്തെത്തി സുകുമാരൻ നായരെ സന്ദർശിച്ചതും മന്നം സമാധിയിൽ പുഷ്​പാർച്ചന നടത്തിയതും. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെ പരസ്യ വിഴുപ്പലക്കലിലേക്ക് നേതാക്കള്‍ പോയ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന്​ ആർ.എസ്.എസും കേന്ദ്രനേതൃത്വവും തിരക്കിട്ട ഇടപെടലാണ്​ നടത്തുന്നത്​. പാര്‍ട്ടിയിലെ ചേരിപ്പോര് തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രമല്ല, നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ്​ കേന്ദ്രനേതൃത്വം. നേതൃമാറ്റവ​ും തള്ളിക്കളയാനാവില്ല. വിമതശബ്​ദം ഉയര്‍ത്തിയവര്‍ക്ക് കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കി പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്​. കേരള രാഷ്​ട്രീയത്തിലേക്ക്​ തൽക്കാലം ഇല്ലെന്ന്​ ശ്രീധരൻപിള്ള ആവർത്തിക്കുന്നുണ്ടെങ്കിലും എൻ.എസ്​.എസി​ൻെറയും ക്രൈസ്​തവ നേതാക്കളുടെയും​ പിന്തുണ ആർജിക്കാനുള്ള നീക്കമായും​ ചൂണ്ടിക്കാണിക്കപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story