Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരീശ കോളജിൽ ക്ലാസ്​...

ശബരീശ കോളജിൽ ക്ലാസ്​ മുറി ഉദ്ഘാടനം

text_fields
bookmark_border
മുരിക്കുംവയൽ: ശബരീശ കോളജിൽ നവീന കോഴ്സുകൾക്കായി നിർമിച്ച ക്ലാസ്​മുറികളുടെ ഉദ്​ഘാടനം രാജ്യസഭ അംഗം അഡ്വ. കെ. സോമപ്രസാദ് നിർവഹിച്ചു. ദലിത്-ആദിവാസി മഹാസഖ്യം ദേശീയ രക്ഷാധികാരി പി. രാമഭദ്രൻ മലഅരയ ൈട്രബൽ ചരിത്രം പ്രതിപാദിക്കുന്ന ആർട്ട് ഗാലറി ഉദ്​ഘാടനം ചെയ്തു. മലഅരയ എജുക്കേഷൻ ട്രസ്​റ്റ്​ ചെയർമാൻ കെ.ആർ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഐക്യമല അരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ. സജീവ് ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ്​ സി.ആർ. ദിലീപ്കുമാർ അനുഗ്രഹ പ്രഭാഷണം നടത്തി. ദലിത്-ആദിവാസി മഹാസഖ്യം നിയമോപദേശകൻ അഡ്വ. എസ്​. പ്രഹ്ലാദൻ, മലഅരയ എജുക്കേഷനൽ ട്രസ്​റ്റ്​ ട്രഷറർ പത്മാക്ഷി വിശ്വംഭരൻ, മലഅരയ വനിത സംഘടന ജനറൽ സെക്രട്ടറി കെ.പി. സന്ധ്യമോൾ തുടങ്ങിയവർ സംസാരിച്ചു. ശബരീശ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. വി.ജി. ഹരീഷ്കുമാർ നന്ദി പറഞ്ഞു. ഇടുക്കി ജില്ലയിലെ നാടുകാണിയിൽ നിർദിഷ്​ട ൈട്രബൽ ആർട്സ്​ സയൻസ്​ കോളജ് കാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന കോർപറേറ്റ് ഓഫിസി​ൻെറ ഉദ്​ഘാടനവും എം.പി നിർവഹിച്ചു. വൈദ്യുതി മുടങ്ങും തെങ്ങണ: കെ.എസ്.ഇ.ബി സെക്​ഷൻ പരിധിയിലെ പൂവത്തുമ്മൂട്, ഇല്ലിമൂട്, കുര്യച്ചൻപടി, ചൂരനോലി, നടക്കൽപാടം, പാലമറ്റം ടെമ്പിൾ, മാടത്താനി ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഓമ്പത് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story