Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജലവിതരണത്തിൽ...

ജലവിതരണത്തിൽ കുറവുണ്ടാകും

text_fields
bookmark_border
കോട്ടയം: തിരുവഞ്ചൂർ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിലെ ജലവിതരണത്തിൽ നേരിയ കുറവുണ്ടാകും. വ്യാഴാഴ്ചയോടെ പൂർണതോതിൽ ആകുമെന്ന് അധികൃതർ അറിയിച്ചു. സംവരണ സംരക്ഷണ പ്രതിജ്ഞ രാമപുരം: സമുദായിക സംവരണം അട്ടിമറിച്ച് പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എസ്.എന്‍.ഡി.പി യോഗം രാമപുരം ശാഖയില്‍ സാമുദായിക സംവരണ സംരക്ഷണ പ്രതിജ്ഞയെടുത്തു. ശാഖാ ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പ്രതിഷേധ മീറ്റിങ്​ പ്രസിഡൻറ്​ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍, സന്തോഷ് കിഴക്കേക്കര, സി.ടി. രാജന്‍, ശശി മഞ്ഞപ്പിള്ളില്‍, അജീഷ് കൊളുത്താപ്പിള്ളില്‍, പി.ആര്‍. രവി കണികുന്നേല്‍, അജിത വിജയന്‍ വാളിപ്ലാക്കല്‍, ബിന്ദു സജികുമാര്‍ പാലത്തുംതലയ്ക്കല്‍, ലളിതാംബിക പുളിക്കലേടത്ത്, ശുശീല സുരേന്ദ്രന്‍ കണികുന്നേല്‍, ശ്രീദേവി സലിം മൈലാങ്കല്‍, അശോകന്‍ മാവറ, സുധാകരന്‍ ചിറ്റിലക്കാട്ട് എന്നിവര്‍ സംസാരിച്ചു. KTL SNDP Ramapuram രാമപുരം എസ്.എന്‍.ഡി.പി ശാഖയില്‍ നടന്ന സാമുദായിക സംവരണ സംരക്ഷണ പ്രതിജ്ഞ
Show Full Article
TAGS:
Next Story