Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെരിഞ്ചാംകുട്ടി...

പെരിഞ്ചാംകുട്ടി പ്ലാ​േൻറഷൻ കൈയേറി ആദിവാസികൾ കുടിൽ കെട്ടി

text_fields
bookmark_border
അടിമാലി: . വിവരമറിഞ്ഞെത്തിയ വനപാലകർ ഇവരെ അറസ്​റ്റ്​ ചെയ്ത് നീക്കി. തിങ്കളാഴ്ച രാവിലെ എ​ട്ടോടെ ചിന്നക്കനാൽ 301 ആദിവാസി കോളനിയിലെ ജോസ്​ ചാണ്ടിയുടെ നേതൃത്വത്തിലാണ്​ ഒൻപത്​ കുടുംബങ്ങളെ പ്രതിനിധാനംചെയ്​ത്​ 10 ആദിവാസികൾ പെരിഞ്ചാംകുട്ടി തേക്ക് പ്ലാ​േൻറഷനിൽ അതിക്രമിച്ചുകടന്ന്​ കുടിൽ കെട്ടിയത്. ഭൂരഹിതരായ മൂന്നു സ്​ത്രീകളും ഏഴു പുരുഷൻമാരുമാണ് സർക്കാറിനെതിരെ കുടിൽകെട്ടി സമരം നടത്തിയത്​. ദേവികുളം ഡി.എഫ്.ഒ കണ്ണ​ൻെറ നേതൃത്വത്തിലെത്തിയ വനപാലക സംഘം ഇവരെ അറസ്​റ്റ്​ ചെയ്ത് പെരിഞ്ചാംകുട്ടി ഫോറസ്​റ്റ് സ്​റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ആദിവാസി ഭൂസംരക്ഷണ അവകാശ സമിതിയുടെ നേതൃത്വത്തിലാണ് കുടിൽ കെട്ടൽ സമരം നടത്തിയതെന്ന് രക്ഷാധികാരി ജോസ്​ ചാണ്ടി പറഞ്ഞു. പടുതാ ഷീറ്റുമായി എത്തിയ ഇവർ പെട്ടെന്ന് കുടിൽ തീർത്ത് പാചകം തുടങ്ങിയിരുന്നു. 2002 ലാണ്​ പെരിഞ്ചാംകുട്ടിയിലെ ഭൂസമരം തുടങ്ങുന്നത്. ചിന്നക്കനാലിൽ നിന്നുള്ള ആദിവാസികൾ ഉൾപ്പെടെ പലകുറി ഇവിടെ കുടിൽകെട്ടി സമരം നടത്തുകയും പൊലീസ്​ ഇടപെട്ട് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്​. കല​ക്​ടറേറ്റിന് മുന്നിൽ വർഷങ്ങൾ നീണ്ട സമരത്തിനൊടുവിൽ നേരത്തേ കുടിയൊഴിപ്പിച്ച ആദിവാസികളെ പെരിഞ്ചാംകുട്ടിയിൽ തന്നെ പുനരധിവസിപ്പിക്കാൻ 2018 മാർച്ചിൽ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. 158 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി നൽകാനായിരുന്നു തീരുമാനം. ഇത്​ നടപ്പാകാത്തതിൽ പ്രതിഷേധിച്ചാണ് സമരവുമായി വീണ്ടും ആദിവാസികൾ എത്തിയത്. TDG Adivasi kudil kettiyirikkunnu പെരിഞ്ചാംകുട്ടിയിൽ ആദിവാസികൾ കുടിൽ കെട്ടിയിരിക്കുന്നു TDG Arest predishedam വനപാലകർ അറസ്​റ്റ്​ ചെയ്തപ്പോൾ ആദിവാസികളുടെ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story