Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.ഡി.എഫ് കാലത്തും...

യു.ഡി.എഫ് കാലത്തും കേരളം ഒന്നാമത് -ഉമ്മന്‍ ചാണ്ടി

text_fields
bookmark_border
കോട്ടയം: ബംഗളൂരുവിലെ പബ്ലിക് അഫയേഴ്‌സ് സൻെററി​ൻെറ ഗവേണന്‍സ് സൂചിക റിപ്പോര്‍ട്ട് പ്രകാരം കേരളം നേടിയ ഒന്നാംസ്ഥാനം യു.ഡി.എഫ് സര്‍ക്കാറിൻെറ നേട്ടത്തി​ൻെറ തുടര്‍ച്ചയാണെന്ന്​ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗവേണന്‍സ് സൂചികക്ക്​ തുടക്കമിട്ട 2016 മുതല്‍ 2019 വരെ നാല്​ റിപ്പോര്‍ട്ടുകളിലും കേരളത്തിനാണ് ഈ അംഗീകാരം കിട്ടിയത്. യു.ഡി.എഫ് സര്‍ക്കാറി​ൻെറ കാലത്തുള്ള 2015ലെ ​േഡറ്റ ഉപയോഗിച്ചാണ് 2016ലെ ഇന്‍ഡക്‌സ് പ്രസിദ്ധീകരിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ കൈവരിച്ച നേട്ടം എൽ.ഡി.എഫ് സര്‍ക്കാര്‍ നിലനിര്‍ത്തി. മലയാളിയായ ഡോ. സാമുവല്‍ പോള്‍ 1994ല്‍ സ്ഥാപിച്ച ഗവേഷണ സ്ഥാപനമാണിതെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു. 2013ൽ ജനസമ്പര്‍ക്ക പരിപാടിക്ക് പൊതുജനസേവനത്തിനുള്ള യു.എന്‍ അവാര്‍ഡ്, 2012ൽ മികച്ച സംസ്ഥാനത്തിനുള്ള ഐ.ബി.എന്‍ 7 ഡയമണ്ട് സ്​റ്റേറ്റ്​ അവാര്‍ഡ്, 2013ൽ ഇന്ത്യ ടുഡെയുടെ സ്​റ്റേറ്റ് ഓഫ് ദ സ്​റ്റേറ്റ്സ് അവാര്‍ഡ്, 2014ൽ കേന്ദ്രസര്‍ക്കാറി​ൻെറ അധികാര വീകേന്ദ്രീകരണ-ജനാധിപത്യ ശാക്തീകരണത്തിനുള്ള അവാര്‍ഡ് എന്നിവയും സ്വന്തമാക്കിയിരുന്നു. 2012 മുതൽ ദേശീയ ഊര്‍ജ അവാര്‍ഡ് തുടർച്ചയായി ലഭിച്ചിരുന്നു. ടൂറിസം മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന യൂളിസസ് അവാര്‍ഡ് കുമരകത്ത് നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം പദ്ധതി സ്വന്തമാക്കിയിരുന്നതായും ഉമ്മൻ ചാണ്ടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story