Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോടിയേരി...

കോടിയേരി തെറ്റുകാരനല്ല -ജോസ്​ കെ. മാണി

text_fields
bookmark_border
കോട്ടയം: മകനെ രക്ഷിക്കാൻ പദവിയോ അധികാരമോ ദുരുപയോഗം ചെയ്യാത്ത സാഹചര്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം വിജയിക്കില്ലെന്ന്​ ജോസ് കെ. മാണി. ബിനീഷ്​ കോടിയേരിക്ക്​ ഒരുസഹായവും അദ്ദേഹം നൽകിയിട്ടില്ല. ആരോപണങ്ങളല്ല, വസ്തുതകളാണ് പരിശോധിക്കേണ്ടതെന്നും ജോസ് ​കെ. മാണി പറഞ്ഞു. കോട്ടയം പ്രസ്ക്ലബ്​ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങള്‍ എൽ.ഡി.എഫ്​ സര്‍ക്കാറിന് മാത്രമല്ല, യു.ഡി.എഫിനും നേരിടേണ്ടി വന്നിട്ടുണ്ട്​. സർക്കാറി​ൻെറ ജനോപകാരപ്രദമായ പ്രവർത്തനങ്ങളെ തകർക്കാനാണ് പ്രതിപക്ഷം നുണപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. യു.ഡി.എഫിന്​ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാമ്പത്തിക സംവരണമടക്കം പ്രാബല്യത്തിൽ കൊണ്ടുവന്നത്​ പിണറായി സർക്കാറാണ്​. ഇതിൽ നിലപാടുപോലും കോണ്‍ഗ്രസ്​ വ്യക്തമാക്കുന്നില്ല. ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ​ൈകയിലുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടാത്തത് രാഷ്​ട്രീയ ധാർമികതയും സംസ്കാരവും കൊണ്ടാണെന്നും അദ്ദേഹം ചോദ്യത്തിന്​ മറുപടിയായി പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി ആരെയും പാർട്ടിയിൽ കൊണ്ടുവന്നിട്ടില്ല. സി.എഫ്​​. തോമസ് ജീവിച്ചിരുന്നെങ്കിൽ തങ്ങൾക്കൊപ്പം മടങ്ങിവന്നേനെ. നിലപാടുകളാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മി​െല വ്യത്യാസം. യു.ഡി.എഫ് അടഞ്ഞ അധ്യായമാണ്. സീറ്റുകള്‍ സംബന്ധിച്ച് എൽ.ഡി.എഫാകും തീരുമാനമെടുക്കുക. മുന്നണിയിൽ പൂർണ വിശ്വാസമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story