Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആധുനിക ഗ്യാസ് ശ്മശാനം:...

ആധുനിക ഗ്യാസ് ശ്മശാനം: പ്രഥമ ചെയര്‍മാനെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയെന്ന്​

text_fields
bookmark_border
ഏറ്റുമാനൂർ: ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്ത ഗ്യാസ് ശ്മശാനം വിഭാവനം ചെയ്ത് നിര്‍മാണം തുടങ്ങിവെച്ച നഗരസഭയുടെ പ്രഥമ ചെയര്‍മാനെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയതായി ആരോപണം. ശ്മശാനത്തി​ൻെറ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട ആരോഗ്യസ്ഥിരം സമിതിയോട് ആലോചിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആരോപണമുയര്‍ന്നു. പഞ്ചായത്ത് നഗരസഭയായി മാറിയപ്പോള്‍ പ്രഥമ ചെയര്‍മാനായി അധികാരമേറ്റ ജയിംസ് തോമസ് പ്ലാക്കിതൊട്ടിലാണ് ആധുനിക ഗ്യാസ് ശ്മശാനത്തിനും കംഫര്‍ട്ട് സ്​റ്റേഷനും പദ്ധതിയിട്ടത്. ഇതിനുള്ള പ്ലാനും എസ്​റ്റിമേറ്റും തയാറാക്കിയതും ലോകബാങ്ക് സഹായം ഉള്‍പ്പെടെ ഫണ്ട് കണ്ടെത്തിയതും ഇദ്ദേഹത്തി​ൻെറ നേതൃത്വത്തിലായിരുന്നു. ത​ൻെറ സ്വപ്നപദ്ധതിയായ ആധുനിക ശ്മശാനത്തി​ൻെറ ഉദ്ഘാടനത്തിന് ജയിംസിനെ മാറ്റിനിര്‍ത്തിയതില്‍ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ആക്ഷേപമുയര്‍ന്നു. ശ്മശാനം ആരോഗ്യസ്ഥിരം സമിതിയുടെ കീഴിലാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയെന്നല്ലാതെ തുടര്‍നടപടി തങ്ങളുമായി ചര്‍ച്ച ചെയ്തല്ല നടത്തിയതെന്ന് ആരോഗ്യസ്ഥിരംസമിതി അധ്യക്ഷന്‍ ടി.പി. മോഹന്‍ദാസ് പറ‍ഞ്ഞു. ആശംസാപ്രസംഗത്തിനായി നോട്ടീസില്‍ ത​ൻെറ പേരുവെക്കുക മാത്രമാണ് ചെയര്‍മാന്‍ ചെയ്തത്. ശ്മശാനത്തി​ൻെറ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പാകപ്പിഴകള്‍ സംഭവിച്ചാല്‍ ആരോഗ്യസ്ഥിരം സമിതി ഉത്തരവാദിയല്ലെന്നും മോഹന്‍ദാസ് വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story