Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപത്രവിതരണത്തിനിടെ...

പത്രവിതരണത്തിനിടെ ഏജൻറിനെ നായ കടിച്ചു

text_fields
bookmark_border
പൊൻകുന്നം: ബൈക്കിൽ പത്രവിതരണം നടത്തുന്നതിനിടെ പത്രം ഏജൻറിനെ നായ് കടിച്ചുകീറി. ഓട്ടോ തൊഴിലാളികൂടിയായ ഇടത്തംപറമ്പ് മനുവിനെയാണ് (മധു -39) നായ്ക്കൾ ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ ആറോടെ ദേശീയപാതയിൽ ലീലാമഹൽ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ഉടൻതന്നെ സമീപവാസികളും വഴിയാത്രക്കാരും ചേർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സനൽകി. പൊൻകുന്നം മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. ഇതിന് മുമ്പും പത്രവിതരണക്കാരെയും വഴിയാത്രക്കാരെയും നായ്ക്കൾ ആക്രമിച്ചിട്ടുണ്ട്​. പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ന്യൂസ് ലെറ്റർ പ്രകാശനം വാഴൂർ: എസ്.വി.ആർ.എൻ.എസ്.എസ് കോളജ് ഗണിതശാസ്ത്ര വിഭാഗത്തി​ൻെറ ന്യൂസ്‌ലെറ്റർ 'ഫ്രൈഡേ ബീറ്റ്സ്' പ്രകാശനം ചെയ്തു. ന്യൂസ് ലെറ്ററി​ൻെറ രണ്ടാം പതിപ്പ് കോമേഴ്‌സ് വിഭാഗം മുൻ മേധാവി പ്രഫ. പി.ഡി. രഘുനാഥൻ നായർ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം.ആർ. രേണുക, ഗണിതശാസ്ത്ര വിഭാഗം മേധാവി ടി. ജയരാജ്‌, വി.ആർ. സുജ എന്നിവർ പങ്കെടുത്തു. KTL Fryday ഫ്രൈഡേ ബീറ്റ്സ് ന്യൂസ് ലെറ്റർ പ്രഫ. പി.ഡി. രഘുനാഥൻ നായർ പ്രകാശനം ചെയ്യുന്നു
Show Full Article
TAGS:
Next Story