Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകറവപ്പശുക്കളുടെ...

കറവപ്പശുക്കളുടെ രക്തപരിശോധനക്ക് തുടക്കം

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: പ്രദേശത്തെ ക്ഷീരകർഷകരുടെ കൈവശമുള്ള നല്ലയിനം പശുക്കളുടെ രക്തം പരിശോധിച്ച്​ വിവിധതരം ധാതുക്കളുടെ അളവ് നിർണയിക്കുന്ന മൃഗസംരക്ഷണ വകുപ്പി​ൻെറ പദ്ധതിക്ക് തുടക്കം. ധാതുക്കൾ ശരീരത്തിൽ കുറയുന്നത് മൂലം കന്നുകാലികൾക്ക് പാൽ ഉൽപാദനത്തിൽ കുറവ്, ആരോഗ്യം കുറയുക, ഗർഭം ധരിക്കാതിരിക്കുക, തുടർച്ചയായി രോഗങ്ങൾ ഉണ്ടാവുക തുടങ്ങിയവ മൂലം കർഷകർക്ക് നഷ്​ടം സംഭവിക്കുന്നുണ്ട്​​. കിടാക്കളിൽ വിളർച്ച, വളർച്ചക്കുറവ്, അനാരോഗ്യം, മരണം എന്നിവയും സംഭവിക്കാം. കർഷകർ മൃഗങ്ങൾക്ക് വിവിധതരം ധാതുലവണ മിശ്രിതങ്ങൾ നൽകാറുണ്ടെങ്കിലും ഇവയുടെ ഫലപ്രാപ്തി സംബന്ധിച്ച ശാസ്ത്രീയപരിശോധനകൾ അപൂർവമാണ്. പ്രദേശത്തെ ഉരുക്കളിൽനിന്ന്​ രക്തസാമ്പിളുകൾ ശേഖരിച്ച് അവയിൽ ഓരോന്നിൽനിന്ന്​ 'സീറം'വേർതിരിച്ചെടുത്ത്​ ആലുവയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആധുനിക ലബോറട്ടറിയിൽ അയച്ചാണ് പരിശോധന നടത്തുന്നത്. മൃഗങ്ങളിൽ വിവിധതരം ധാതുക്കളുടെ കുറവ് കണ്ടുപിടിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിലൂടെ മികച്ച ആരോഗ്യവും ഉൽപാദനവും കർഷകർക്ക് കൂടുതൽ വരുമാനവും കൈവരിക്കാൻ സാധിക്കുമെന്ന് കാഞ്ഞിരപ്പള്ളി സീനിയർ വെറ്ററിനറി സർജൻ ഡോ. ഡെന്നിസ് തോമസ്, വെറ്ററിനറി സർജന്മാരായ ഡോ. രമ്യ, ഡോ. രാഹുൽ എന്നിവർ പറഞ്ഞു. താൽപര്യമുള്ള കർഷകർക്കും ക്ഷീരസംഘങ്ങൾക്കും കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കുമായി ബന്ധപ്പെടാം. 'സാംസ്കാരിക നായകരുടെ മൗനം വഞ്ചന' പൊൻകുന്നം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും പാര്‍ട്ടി സെക്രട്ടറിയുടെ മകനെയും ഇ.ഡി. പ്രതി ചേര്‍ത്ത് അറസ്​റ്റ് ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടും പ്രതികരിക്കാന്‍ സാംസ്കാരിക നായകര്‍ തയാറാകാത്തത് വഞ്ചനയാണെന്ന് സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി നേതൃയോഗം ആരോപിച്ചു. സാഹിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍.വി. പ്രദീപ്കുമാര്‍ ഉദ്​ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്‍മാന്‍ സേവ്യര്‍ മൂലകുന്ന് അധ്യക്ഷതവഹിച്ചു. എം.കെ. ഷമീര്‍, ആശ രാജന്‍, ടിഹാന ബഷീര്‍, ശ്യാംബാബു, എം.എന്‍. സുരേഷ്ബാബു, എം.എസ്. ഇടമുറി, കെ.എന്‍. നൈസാം, സന്തോഷ് കരിമല, റോണി വർഗീസ്​, അന്‍വര്‍ പുളിമൂട്ടില്‍, വർഗീസ് പള്ളികുന്നേല്‍, ഫൈസല്‍ മഠത്തില്‍, അഡ്വ. രാജമോഹന്‍, അഭിലാഷ് എസ് നായര്‍, മനേഷ്മാത്യു, ലൂസിജോര്‍ജ്, ഇന്ദുകല എസ്.നായര്‍, ആലീസ്കുട്ടി, ശ്രീകുമാര്‍ അരുവികുഴി, പി.എസ്. ഹാഷീം, അനൂപ്മോഹന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story