Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപി.സിമാരെ യു.ഡി.എഫിൽ...

പി.സിമാരെ യു.ഡി.എഫിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലില്ല -ഹസൻ

text_fields
bookmark_border
കോട്ടയം: പി.സി. ​ജോർജിനെയും പി.സി. തോമസിനെയും ഉൾപ്പെടുത്തി തൽ​ക്കാലം യു.ഡി.എഫ്​ വികസിപ്പിക്കില്ലെന്ന്​ കൺവീനർ എം.എം. ഹസൻ. ഇത്തരം ആലോചനകളൊന്നും മുന്നണിയുടെ പരിഗണനയിലില്ല. എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിക്കാൻ ചങ്ങനാശ്ശേരിയിൽ എത്തിയതായിരുന്നു അദ്ദേഹം.​ പി.സി. ജോർജും പി.സി. തോമസും ഇപ്പോഴും എൻ.ഡി.എയുടെ ഭാഗമാണെന്നും പിന്നെങ്ങനെ അവരെ മുന്നണിയിൽ ഉൾപ്പെടുത്തുമെന്നും ഹസൻ ചോദിച്ചു. എൻ.ഡി.എ വിട്ടതായി ഇരുവരും വ്യക്തമാക്കിയിട്ടില്ല. അവിടെ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി പുറത്തുവരുന്നവരെ യു.ഡി.എഫിന്​ സ്വീകരിക്കാനാവില്ല. മൂന്ന്​ കോർപറേഷൻ കിട്ടാത്തതി​ൻെറ പേരിലാണ്​ എൻ.ഡി.എ വിടുന്നതെന്നും അറിയാനായി. ആശയപരമായി അവരുമായി യോജിക്കാനും കഴിയില്ല. ജോർജിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ വിവിധ തലങ്ങളിൽ പ്രതിഷേധം ശക്തമാണ്​. പി.ജെ. ജോസഫുമായി ചേർന്ന്​ യു.ഡി.എഫിൽ എത്തുമെന്നതിനെക്കുറിച്ച്​ പ്രതികരിക്കേണ്ടത്​ ​േജാസഫാണ്​. ഇക്കാര്യം അറിയില്ലെന്നും ഹസൻ വ്യക്തമാക്കി. പി.സിമാരെ മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യം യു.ഡി.എഫി​ൻെറ പരിഗണനയിലില്ലെന്ന്​ കെ.സി. ​േജാസഫ്​ എം.എൽ.എയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story