Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാക്​സിൻ...

വാക്​സിൻ കണ്ടെത്തിയാലും' കോറോണ' ഇവിടെ കാണും

text_fields
bookmark_border
കോട്ടയം: കടക്ക്​ പേര്​ അന്വേഷിച്ച്​ നടക്കുന്നതിനിടെ 'കോറോണ'യെന്ന്​ നിർദേശിച്ച സുഹൃത്ത്​ ഇതിലൂടെ നീ ലോകപ്രശസ്​തനാകുമെന്ന കമൻറും ഒപ്പം ചേർത്തു​. പേര്​ സ്വന്തമാക്കിയെങ്കിലും കമൻറ്​ നിഷ്​കരുണം​ തള്ളിയ ആ കടയുടമ​ ഇപ്പോൾ പറയുന്നു- ലോകപ്രശസ്​തനായില്ലെങ്കിലും കെ.കെ റോഡിലൂടെ കടന്നുപോകുന്നവരെല്ലാം ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്​, എന്നെയും കടയേയും. കോട്ടയം കഞ്ഞിക്കുഴി കളത്തിപ്പടി മരിയൻ സ്​കൂളിന്​ എതിർവശത്തായുള്ള ഇൻറീരിയർ ഡിസൈൻ കടയാണ്​ പേരുകൊണ്ട്​ ശ്രദ്ധനേടുന്നത്. ലോകം പേടിയോടെ നോക്കുന്ന 'കോറോണ'​യെന്നാണ്​ കടയുടെ പേര്​. ​ രാജ്യങ്ങളെല്ലാം ഏകസ്വരത്തിൽ അകറ്റിനിർത്തണമെന്ന്​ പറയുന്ന 'കോറോണ'യെ കടയുടമയായ പുലിക്കുട്ടിശ്ശേരി ​െകാല്ലങ്കേരിൽ ജോർജ്​.പി.ജോൺ ചേർത്തുനിർത്തിയിട്ട്​ ഏഴുവർഷം. നവീകരണത്തി​ൻെറ ഭാഗമായി കടക്ക്​ പുതിയ പേര്​ അന്വേഷിച്ച ജോർജിന്​ സൃഹൃത്തായ സുവിശേഷകപ്രവർത്തകൻ കെ.കെ. രഞ്​ജിത്താണ്​​ കിരീടമെന്ന അർത്ഥമുള്ള കോറോണയെ നിർദേശിച്ചത്​. കിരീടമെന്ന അർത്ഥംവരുന്ന മറ്റുപേരുകളും ഒപ്പം എത്തിയെങ്കിലും ജോർജ് തെരഞ്ഞെടുത്തത്​ കോറോണയെയായിരുന്നു. ജോർജി​ൻെറ വാക്കുകളിൽ പറഞ്ഞാൽ, ആറുവർഷം പ്രശസ്​തിയൊന്നുമില്ലായിരുന്നു. എന്നാൽ, ഏഴാംവർഷം കോറോണ ഹിറ്റായി. നേരത്തേ ആരും പേര്​ ശ്രദ്ധിച്ചിരുന്നില്ല. കടയെയും ഗൗനിച്ചിരുന്നില്ല. ഇപ്പോൾ റോഡിൽകൂടി പോകുന്നവരെല്ലാം പേര്​ ശ്രദ്ധിക്കുന്നു. കാറുകളിൽ പോകുന്നവർ വരെ നിർത്തി ഇറങ്ങി കടയു​െട മുന്നിൽനിന്ന്​ ഫോ​ട്ടോ എടുക്കുന്നു​. നിരവധി യുവാക്കളും ഫോ​ട്ടോയെടുക്കാൻ എത്തുന്നു. അറിഞ്ഞു​കേട്ട്​ ഫോ​ട്ടോ എടുക്കാനായി മാത്രം എത്തുന്ന യുവാക്കളുമുണ്ട്​. ഇതിനൊപ്പം പേര്​ കച്ചവടവും കൊണ്ടുവരുന്നതി​ൻെറ സന്തോഷത്തിലാണ്​ ജോർജ്​. പേരി​ൻെറ കൗതുകത്തിൽ ​ പുതിയതായി ആൾക്കാർ എത്തുന്നതായും അദ്ദേഹം പറയുന്നു. കിച്ചൻ കബോർഡുകളും വാർഡ്രോബും​ നിർമിക്കുന്ന കടയാണിത്​. ഒപ്പം ഇൻഡോർ ചെടികളും ചട്ടികളും ലഭ്യമാണ്​. കഴിഞ്ഞദിവസം പേരുകണ്ട്​ കടയിലെത്തിയവർ മൂന്ന്​ പൂച്ചട്ടികളുമായാണ്​ മടങ്ങിയത്-ജോർജ്​ പറയുന്നു. പിതാവ്​ നടത്തിയിരുന്ന കട പിന്നീട്​ ജോർജ്​ ഏറ്റെടുക്കുകയായിരുന്ന. തുടർന്നായിരുന്നു ​ നവീകരണവും പുതിയപേരും. അന്ന്​ അത്​ വലിയ ചലനമൊന്നും സൃഷ്​ടിച്ചി​ല്ലെങ്കിലും ഇന്ന്​ ജോർജിനെ​ നാട്​ ശ്രദ്ധിക്കുന്നു. സംസ്​ഥാനത്തി​ൻെറ മറ്റ്​ ചിലഭാഗങ്ങളിൽ കോറോണയെന്ന പേരിൽ കടകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മധ്യകേരളത്തിൽ സമാനപേരിൽ കടകളില്ലെന്നാണ്​ ജോർജി​ൻെറ പക്ഷം. വാക്​സിൻ കണ്ടെത്തിയാലും ഇൗ കോറോണ ഇവിടെ തന്നെ കാണുമെന്ന ഉറപ്പും ഈ കോട്ടയംകാരൻ നൽകുന്നു. --പടം--
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story