Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമധ്യകേരളം പിടിക്കാൻ...

മധ്യകേരളം പിടിക്കാൻ രാഷ്​ട്രീയ കരുനീക്കങ്ങളുമായി എൽ.ഡി.എഫും യു.ഡി.എഫും

text_fields
bookmark_border
കോട്ടയം: കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തി​ൻെറ വരവോടെ മധ്യകേരളത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും ഭരണം പിടിച്ചെടുക്കാൻ ഇടതുമുന്നണിയും നിലനിർത്താൻ യു.ഡി.എഫും രാഷ്​ട്രീയ കരുനീക്കങ്ങൾ ഊർജിതമാക്കി രംഗത്ത്​. ജോസ്​ വിഭാഗത്തി​ൻെറ കൊഴിഞ്ഞുപോക്ക്​ മധ്യകേരളത്തിൽ യു.ഡി.എഫിനു​ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലി​ൻെറ അടിസ്ഥാനത്തിൽ പുതിയതന്ത്രങ്ങൾ മെനയാൻ ഉമ്മൻ ചാണ്ടിയെ തന്നെ​ കോൺഗ്രസ്​​ നേതൃത്വം നിയോഗിച്ചു കഴിഞ്ഞു. കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം അടക്കം യു.ഡി.എഫ്​ കക്ഷികളെയെല്ലാം ഏകോപിപ്പിച്ചുള്ള നീക്കങ്ങളാണ്​ ഉമ്മൻ ചാണ്ടി നടത്തുന്നത്​. പി.ജെ. ജോസഫി​ൻെറ കോൺഗ്രസുമായുള്ള പ്രശ്​നങ്ങൾ പരിഹരിക്കുകയാണ്​ ആദ്യദൗത്യം. ജോസ്​ വിഭാഗം മത്സരിച്ച സീറ്റുകൾ വിട്ടുതരണമെന്നാണ്​ ജോസഫ്​ വിഭാഗത്തി​ൻെറ ആവശ്യം. എന്നാൽ, കോൺഗ്രസ്​ നേതൃത്വം അതിനു​ തയാറല്ല. കുറഞ്ഞത് ​10 സീറ്റെങ്കിലും വേണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്​. നവംബർ രണ്ടിന്​ ഉമ്മൻ ചാണ്ടിയും പി.ജെ. ജോസഫും കോട്ടയത്ത്​ നടത്തുന്ന ചർച്ചയിൽ ഇക്കാര്യം പ്രധാന വിഷയമാകും. നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ ടെസ്​റ്റ്​ ഡോസായ തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി വിജയം നേട​ുകയെന്നതാണ്​ യു.ഡി.എഫ്​ ലക്ഷ്യം. അതുകൊണ്ടുതന്നെ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലപഞ്ചായത്തുകളിൽ ജയസാധ്യതയുള്ളവരെ തന്നെ കളത്തിലിറക്കാനാണ്​ ധാരണ. യു.ഡി.എഫ്​ ജില്ല കമ്മിറ്റികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്​ സ്ഥാനാർഥി നിർണയ​മെന്നതും പ്രത്യേകതയാണ്​. വിവിധ തലങ്ങളിൽ ചർച്ച നടത്തിയ ശേഷമാകും അന്തിമ സ്ഥാനാർഥി പട്ടിക തയാറാക്കുക. സ്ഥാനാർഥി നിർണയത്തിൽ മറ്റ്​ പരിഗണനകൾ എല്ലാം പൂർണമായും തള്ളാനും നിർദേശമുണ്ട്​. കോട്ടയം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനം കോൺഗ്രസിനും പകരം ഇടുക്കി ജോസഫ്​ വിഭാഗത്തിനും നൽകാനാണ്​ പ്രാഥമിക ധാരണ. ഗ്രാമ-ബ്ലോക്ക്​ -നഗരസഭകളിലെ സ്ഥാനാർഥി നിർണയ ചുമതല യു.ഡി.എഫ്​ പ്രദേശിക നേതൃത്വം പൂർത്തിയാക്കി വരുകയാണ്​. തർക്കമുള്ള സീറ്റുകളിൽ മാത്രം ​യു.ഡി.എഫ്​ ജില്ല നേതൃത്വം തീരുമാനമെടുക്കും. ജോസ്​ വിഭാഗത്തി​ൻെറ വരവോടെ ജില്ല പഞ്ചായത്തുകളിലും താഴെ തലങ്ങളിലും ഭരണം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്​ ഇടതുമുന്നണി. ജോസ്​ വിഭാഗംകൂടി പ​ങ്കെടുക്കുന്ന ആദ്യ ഇടതുമുന്നണി യോഗം വെള്ളിയാഴ്​ച നടക്കും. പ്രധാനമായും ജില്ല പഞ്ചായത്ത്​ സീറ്റ്​ വിഭജനമാണ്​ ചർച്ച ചെയ്യുക. ജയസാധ്യതയുള്ള സീറ്റുകൾ പരമാവധി ജോസ്​ പക്ഷത്തിന്​ നൽകാനും ധാരണയുണ്ട്. സി.എ.എം. കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story