Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരുമല തിരുമേനി...

പരുമല തിരുമേനി മറ്റുള്ളവരെ പ്രകാശിതരാക്കിയ വിശുദ്ധൻ - യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്

text_fields
bookmark_border
പരുമല: ആരാധന ജീവിതത്തിലൂടെ ആത്മീയ പക്വത നേടി മറ്റുള്ളവരെ പ്രകാശിതരാക്കിയ വിശുദ്ധനാണ് പരുമല തിരുമേനി എന്ന് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു. പരുമല പെരുന്നാൾ ആഘോഷത്തോട്​ അനുബന്ധിച്ച്​ ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യാനെറ്റ് ന്യൂസ് പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടൻറ്​ ജോഷി കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. മത്തായി വിലനിലം, അഡ്വ.ബിജു ഉമ്മന്‍, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി. കുര്യാക്കോസ്, ഫാ. എബ്രഹാം കോശി കുന്നുംപുറം എന്നിവര്‍ പ്രസംഗിച്ചു. പടം: PTG52parumala പരുമല പെരുന്നാൾ ആഘോഷത്തോട്​ അനുബന്ധിച്ച്​ നടന്ന ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് അധ്യക്ഷ പ്രസംഗം നടത്തുന്നു
Show Full Article
TAGS:
Next Story