Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപമ്പയിൽ...

പമ്പയിൽ വാഹനപാർക്കിങ്ങിന്​ ഭീഷണിയായി മണ്ണിടിച്ചിൽ തുടരുന്നു

text_fields
bookmark_border
ശബരിമല: പമ്പയിലെ വാഹനപാർക്കിങ്ങിന്​ ഭീഷണിയായ ഹിൽടോപ്പിലെ മണ്ണിടിച്ചിൽ തുടരുന്നു. പമ്പ ത്രിവേണിയിലേക്കാണ്​​ മണ്ണ്​ പതിക്കുന്നത്​. ഇവിടെ ഭിത്തി നിർമിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ല. ഇതുമൂലം ​വാഹനങ്ങൾ പമ്പയിലേക്ക്​ കടക്കുന്നത്​ തടയുന്ന നടപടി തുടരുകയാണ്​. ഇത്തവണയും പമ്പയിൽ വാഹന പാർക്കിങ്​​ അനുവദിക്കില്ലെന്നാണ്​ പൊലീസ്​ അറിയിച്ചിരിക്കുന്നത്​. തീർഥാടകർ വാഹനങ്ങൾ നിലക്കലിൽ പാർക്ക്​ ചെയ്​തശേഷം പമ്പയിലേക്ക്​ കെ.എസ്​.ആർ.ടി.സി ബസിൽ എത്തേണ്ട ഗതികേടിലാണ്​. പമ്പയിലെത്തുന്ന വാഹനങ്ങൾ പാർക്ക്​ ചെയ്യാൻ ഹിൽടോപ്പിലാണ്​ കൂടുതൽ സ്ഥലമുള്ളത്​. 2018ലെ പ്രളയത്തിലാണ്​ ഹിൽടോപ്പിൽ അപകടകരമായ നിലയിൽ മണ്ണിടിഞ്ഞത്​. തുടർന്നുള്ള വർഷങ്ങളിലും ഇവി​െട മണ്ണിടിച്ചിലുണ്ടായി. ത്രിവേണിയിൽ നദിയിലേക്കാണ്​ മണ്ണ്​ പതിക്കുന്നത്​. നദീതീരത്ത്​ ശക്തമായ ഭിത്തിനിർമിച്ച്​ ബല​െപ്പടുത്തുകയാണ്​ പോംവഴി. രണ്ടുവർഷമായിട്ടും ഭിത്തിനിർമാണം പകുതി പോലുമായില്ല. 2018ലെ പ്രളയശേഷം തീർഥാടനകാലത്ത്​​ മണൽചാക്ക്​ അടുക്കിയാണ്​ ഹിൽടോപ്പിലെ മണ്ണിടിച്ചിൽ തടയാൻ ശ്രമിച്ചത്​. വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഇത്​ പാഴ്​വേലയായി. മണൽ നിറച്ച ആയിരക്കണക്കിന്​ പ്ലാസ്​റ്റിക്​ ചാക്കുകളുടെ അവശിഷ്​ടം പമ്പാനദിയെ മലിനമാക്കുകയും ചെയ്​തു. തുടർന്നാണ്​ ഭിത്തിനിർമാണം തുടങ്ങിയത്​. ഇറിഗേഷൻ വകുപ്പാണ്​ ഭിത്തി നിർമിക്കുന്നത്​. മൂന്നുകോടിയിൽപരം രൂപക്കാണ്​ കരാർ നൽകിയിരിക്കുന്നത്​. ഇത്തവണ മഴയത്ത്​ നിലക്കലിനും ചാലക്കയത്തിനുമിടയിൽ റോഡിൽ മണ്ണിടിച്ചിലുണ്ടായതോടെ പാറകൊണ്ടുവരുന്നത്​ നിലച്ചതും ഭിത്തിനിർമാണത്തിന്​ തടസ്സമായി. പടം: PTG51pampa wall പമ്പ ഹിൽടോപ്പിൽനിന്ന്​ മണ്ണിടിയുന്നത്​ തടയാൻ പമ്പയാറി​ൻെറ തീരത്ത്​ നടന്നുവന്ന ഭിത്തിനിർമാണം മുടങ്ങിയനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story