Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവികല വിദ്യാഭ്യാസ...

വികല വിദ്യാഭ്യാസ നയങ്ങളെ എതിർക്കും -സി.എസ്​.ഐ ബിഷപ്സ്​ കൗൺസിൽ

text_fields
bookmark_border
*ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിക്കുന്ന സി.എസ്​.ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ്​ കെ. ഉമ്മനെ ആദരിച്ചു കോട്ടയം: ദേശീയ വിദ്യാഭ്യാസ നയരൂപവത്​കരണം എന്ന പേരിൽ നടപ്പാക്കാൻ ശ്രമിക്കുന്ന വികല നിയന്ത്രണങ്ങളെ സമാന ചിന്താഗതിക്കാരോട് ചേർന്ന് എതിർക്കുമെന്ന് സി.എസ്​.ഐ ബിഷപ്സ്​​ കൗൺസിൽ. വിദ്യാഭ്യാസത്തിന്​ തുടക്കം കുറിച്ച മിഷനറി പാരമ്പര്യസ്​ഥാപനങ്ങൾക്ക് ആശങ്ക സൃഷ്​ടിക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ വിദ്യാഭ്യാസ നയം ഗൗരവമേറിയ പഠനത്തിനും തിരുത്തലുകൾക്കും ശേഷം മാത്രമേ നടപ്പിൽ വരുത്താവു എന്ന് കൗൺസിൽ ആവശ്യപ്പെട്ടു. കോട്ടയം സി.എസ്​.ഐ ബിഷപ്സ്​​ ഹൗസിൽ നടന്ന യോഗം കൊച്ചിൻ മഹായിടവക ബിഷപ് ബി.എൻ. ഫെൻ ഉദ്ഘാടനം ചെയ്തു. കൊല്ലം- കൊട്ടാരക്കര മഹായിടവക ബിഷപ് ഡോ. ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. ഒമ്പതു വർഷത്തെ സേവനത്തിനുശേഷം നവംബർ 29ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന സി.എസ്​.ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ്​ കെ. ഉമ്മന് കൗൺസിൽ ആദരവ് അർപ്പിച്ചു. നിക്ഷേപം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. ബിഷപ് തോമസ്​ കെ. ഉമ്മൻ, മലബാർ മഹായിടവക ബിഷപ് ഡോ. റോയ്സ്​ മനോജ് വിക്ടർ, ഈസ്​റ്റ്​ കേരള മഹായിടവക ബിഷപ് വി.എസ്​. ഫ്രാൻസിസ്​, റവ. തോമസ്​ സഖറിയ, റവ. നൈനാൻ ജേക്കബ്, റവ. രാജൻ മോസസ്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story