Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംവരണ അട്ടിമറി...

സംവരണ അട്ടിമറി നീക്കത്തിൽനിന്ന് സര്‍ക്കാര്‍ പിന്മാറണം -ജമാഅത്ത് യൂത്ത് കൗൺസിൽ

text_fields
bookmark_border
കോട്ടയം: ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തിൽനിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള മുസ്​ലിം ജമാഅത്ത് യൂത്ത് കൗൺസിൽ പ്രവര്‍ത്തകസംഗമം ആവശ്യപ്പെട്ടു. സംവരണത്തി​ൻെറ ഉദ്ദേശ്യലക്ഷ്യം സാമ്പത്തിക സമത്വമല്ല എന്നിരിക്കെ, കേരള സർവിസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള നീക്കം അവസാനിപ്പിച്ച് സര്‍ക്കാര്‍ നിര്‍ദേശം പുനഃപരിശോധിക്കണം. നവംബര്‍ അഞ്ചിനുമുമ്പ്​ 14 ജില്ലകളിലും യൂത്ത് കൗണ്‍സില്‍ ജില്ല കമ്മിറ്റി രൂപവത്​കരിക്കും. പൗരത്വ ഭേദഗതി ബില്ലിനെതിരെ തുടര്‍പ്രക്ഷോഭ ഭാഗമായി 16ന് ജില്ല കേന്ദ്രങ്ങളില്‍ ധർണ നടത്തും. സംഗമം കേരള മുസ്​ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ്​ കരമന ബയാർ ഉദ്​ഘാടനം ചെയ്തു. യൂത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ്​ നിസാര്‍ ഒളവണ്ണ അധ്യക്ഷത വഹിച്ചു. ജമാഅത്ത് കൗണ്‍സില്‍ ദേശീയ സമിതി അംഗം ബഷീർ തേനമ്മാക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​ പി.എം. സലീം, സെക്രട്ടറി പി.എച്ച്. നൗഷാദ്, സംസ്ഥാന വൈസ് പ്രസിഡൻറ്​ ഉമര്‍ കാസിം, ചീഫ് കോഓഡിനേറ്റർ എസ്.എം. ഫുആദ്, സംസ്ഥാന സെക്രട്ടറി സെയ്ദ് അലി, യൂത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആസിഫ് മുഹമ്മദ്, വൈസ് പ്രസിഡൻറ്​ അഫ്‌സല്‍ മഠത്തില്‍, പി.പി. അബ്​ദുൽസലാം, ഹനീഫ റണ്ടാ, ഇബ്രാഹിം യൂസഫ്, മുഹമ്മദ് വയനാട്, വാഹിദ് അബ്​ദുല്‍കരീം, ഷഫീഖ് കവലക്കൽ, മുബാറക് അബ്​ദുറഹ്​മാന്‍, റഹീം ഖാന്‍, അസറുദ്ദീൻ, എസ്. അബ്​ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story