Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകശുമാങ്ങയില്‍നിന്ന്​...

കശുമാങ്ങയില്‍നിന്ന്​ പാനീയവുമായി പ്ലാ​​േൻറഷൻ കോര്‍പറേഷന്‍

text_fields
bookmark_border
കോട്ടയം: കശുമാങ്ങയില്‍നിന്ന്​ കാര്‍ബണേറ്റ് ചെയ്ത പാനീയവുമായി സംസ്ഥാന പ്ല​ാ​േൻറഷൻ കോര്‍പറേഷന്‍. 'ഓസിയാന' എന്നപേരിലാകും ഇത്​ വിപണിയിലെത്തുകയെന്ന്​ ചെയർമാൻ എ.കെ. ച​ന്ദ്രനും മാനേജിങ്​ ഡയറക്​ടർ ബി. പ്രമോദും വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോർപറേഷ​ൻെറ തോട്ടങ്ങളിൽനിന്ന്​ സംഭരണത്തിനുശേഷം ഉപേക്ഷിക്കുന്ന കശുമാങ്ങയില്‍നിന്നാണ്​ പാനീയം ഉൽപാദിപ്പിക്കുന്നത്​. പ്രതിദിനം 1000 ലിറ്ററാണ്​ തുടക്കത്തിൽ ഉൽപാദന ശേഷി. ക്രമേണ ആധുനിക യന്ത്രസംവിധാനങ്ങളോടെ ഇത്​ 5000 ലിറ്ററായി വർധിപ്പിക്കും. തുടക്കത്തിൽ 300 എം.എല്‍ പാക്കിലാണ് പുറത്തിറക്കുന്നത്. വില 25 രൂപ. കൃത്രിമ രുചിയോ മണമോ ചേര്‍ക്കാത്ത പാനീയത്തില്‍ കശുമാങ്ങയുടെ സ്വാഭാവിക ഗുണങ്ങളെല്ലാം നിലനിര്‍ത്തിയാണ് നിര്‍മാണം. നിലവിൽ 5500 ഹെക്ടറിൽ കോര്‍പറേഷന്​ കശുമാവ് കൃഷിയുണ്ട്​. മൊത്തം ഉൽപാദനം 8000 ടണ്ണും. വിളവെടുപ്പിനുശേഷം കശുമാങ്ങ പാഴാക്കുകയാണ് പതിവ്. ഈ അവസരത്തിലാണ് കശുമാങ്ങയില്‍നിന്ന്​ പാനീയം ഉല്‍പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ കേരള സര്‍വകലാശാല വികസിപ്പിച്ചത്. ഇതോടെ മന്ത്രി വി.എസ്​. സുനില്‍കുമാറി​ൻെറ നിർദേശപ്രകാരം സര്‍വകലാശാല അധികൃതരുമായി ചേര്‍ന്ന് പുതിയ സംരംഭത്തിനുള്ള പദ്ധതി തയാറാക്ക​ുകയായിരുന്നു. കാസർകോട്​ മൂളിയാറിലാണ് ഓസിയാന നിര്‍മാണ യൂനിറ്റ്​. അനാര്‍കാഡിയം ഓക്സിഡൻറല്‍ എന്ന കശുമാവി​ൻെറ ശാസ്ത്രീയ നാമത്തില്‍നിന്നാണ് ഓസിയാനയുടെ പിറവി. കശുവണ്ടിയില്‍ സ്വാഭാവികമായുള്ള കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വൈറ്റമിന്‍ സി, കാല്‍സ്യം എന്നിവയെല്ലാം പാനീയത്തിലുണ്ട്. പ്രവര്‍ത്തനം പൂര്‍ണതയിലെത്തുന്നതോടെ കോർപറേഷൻ തോട്ടങ്ങളുടെ സമീപത്തെ സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളില്‍നിന്നുള്ള കശുമാങ്ങകൂടി വിലയ്​ക്കെടുക്കുമെന്ന്​ ചെയര്‍മാന്‍ പറഞ്ഞു. മില്‍മ, ഹോര്‍ട്ടികോര്‍പ് പോലുള്ള സ്ഥാപനങ്ങളില്‍ ഉൽപന്നം വില്‍പനക്ക്​ എത്തിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ബുധനാഴ്​ച മന്ത്രി വി.എസ്​. സുനില്‍കുമാര്‍ ഓണ്‍ലൈനായി ഓസിയാനയുടെ സമര്‍പ്പണം നടത്തും. കോർപറേഷ​ൻ വകുപ്പ്​ മേധാവികളായ ജസ്​റ്റസ് കണാരാജന്‍, ഡോ. എ.കെ. ശ്രീഹരി, ആർ.എസ്​. രാജീവ്, ജെ. ജേക്കബ്, ടി.എം. മാത്യു, ശ്രീലകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story