Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാമപുരം റോഡി​െൻറ...

രാമപുരം റോഡി​െൻറ പുനരുദ്ധാരണ പണിക്ക്​ തുടക്കമായി

text_fields
bookmark_border
രാമപുരം റോഡി​ൻെറ പുനരുദ്ധാരണ പണിക്ക്​ തുടക്കമായി പാലാ: പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ച പാലാ - രാമപുരം റോഡി​ൻെറ പണി മാണി സി.കാപ്പൻ എം.എൽ.എ വിലയിരുത്തി. എം.എൽ.എ നൽകിയ നിവേദനത്തെത്തുടർന്ന് മൂന്നുകോടി 83 ലക്ഷം രൂപയാണ് റീ ടാറിങ്ങിനായി സർക്കാർ അനുവദിച്ചത്. പാലാ മുതൽ കരൂർ ജങ്​ഷൻ വരെ ഒരുകോടി 80 ലക്ഷം രൂപ ശബരിമല റോഡ് വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുണ്ട്. കരൂർ മുതൽ രാമപുരം ജങ്​ഷൻ വരെയുള്ള റീ ടാറിങ്ങിന് രണ്ട്​ കോടി മൂന്ന്​ ലക്ഷം രൂപയും ചെലവൊഴിക്കും. ശബരിമല തീർഥാടകരുടെ പ്രധാനപാതയാണിത്. മഴ മാറിയാലുടൻ ഭരണങ്ങാനം-അസീസി - പാരലൽ റോഡ്, എരുമം പടി - ഏഴാച്ചേരി - കുരിശുപള്ളി റോഡ്, വാകക്കാട് - തഴക്കവയൽ - ഞണ്ടുകല്ല് റോഡ്, അടുക്കം - മേലടുക്കം റോഡ്, എലിവാലി - ആലമറ്റം റോഡ്, മന്നനാനികടവ് മാളിയേക്കൽ - മൂലേത്തുണ്ടി റോഡ്, നെച്ചിപ്പുഴൂർ - ഇളപൊഴുത് - ചക്കാമ്പുഴ റോഡ്, നെല്ലിയാനി - പേണ്ടാനംവയൽ റോഡ്, തീക്കോയി - ചേരിപ്പാട് - അയ്യമ്പാറ - തലനാട് റോഡ് തുടങ്ങിയവയുടെ വിവിധ ഭാഗങ്ങളുടെ നവീകരണ പ്രവർത്തികൾക്കും തുടക്കമാകും. ശബരിമല സീസൺ പ്രമാണിച്ച് ഏറ്റുമാനൂർ - പൂഞ്ഞാർ റോഡി​ൻെറയും മുരിക്കുംപുഴ - പാറപ്പള്ളി - മുത്തോലി റോഡി​ൻെറയും നവീകരണ പ്രവർത്തനങ്ങളും ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് എം.എൽ.എ അറിയിച്ചു. ബേബി സൈമണും എം.എൽ.എക്ക്​ ഒപ്പമുണ്ടായിരുന്നു. ഫോട്ടോ KTL pala ramapuram route റീ ടാറിങ്​ ജോലി പുരോഗമിക്കുന്ന പാലാ-രാമപുരം റൂട്ടിലെ പണികൾ മാണി സി. കാപ്പൻ എം.എൽ.എ വിലയിരുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story