Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൈക്കുകളിലും ശുഭയാത്ര...

ബൈക്കുകളിലും ശുഭയാത്ര നേരാൻ റെയിൽവേ

text_fields
bookmark_border
കോട്ടയം: യാത്രക്കാരെ കാത്ത്​ റെയിൽവേ സ്​റ്റേഷനുകൾക്കുപുറത്ത്​ ഇനി വാടക ബൈക്കുകളും. സംസ്ഥാനത്തെ 15 സ്​റ്റേഷനുകളിൽ വാടകക്ക്​ ഇരുചക്രവാഹനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതിയുമായി റെയിൽവേ. തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, കഴക്കൂട്ടം, വർക്കല, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, തൃപ്പൂണിത്തുറ, ആലപ്പുഴ, എറണാകുളം ജങ്​ഷൻ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂർ സ്​റ്റേഷനുകളിലാണ്​ സ്വകാര്യസംരംഭകരുമായി സഹകരിച്ചുള്ള പദ്ധതി. ഇതിനായി തിരുവനന്തപുരം ഡിവിഷൻ കമേഴ്സ്യൽ വിഭാഗം ടെൻഡർ ക്ഷണിച്ചു. അഞ്ചുവർഷ​ത്തേക്കാണ്​ കരാർ. ഡിസംബർ ഒന്നിന്​ ടെൻഡർ തുറക്കും. അനുയോജ്യമെന്ന്​ കണ്ടെത്തുന്ന കമ്പനിക്ക്​ ഉടൻ കരാർ നൽകുമെന്നും അധികൃതർ അറിയിച്ചു. സ്​റ്റേഷനിലിറങ്ങുന്ന യാത്രക്കാരന്​ റെയിൽവേ ഒരുക്കുന്ന കൗണ്ടറിൽ ബന്ധപ്പെട്ട്​ ബൈക്ക്​ വാടകക്കെടുക്കാം. മണിക്കൂറടിസ്ഥാനത്തിലാകും വാടകയെങ്കിലും ആവശ്യക്കാർ ഏറു​േമ്പാൾ നിരക്ക്​ വർധിക്കും. 150 രൂപ മിനിമം​ ഈടാക്കാൻ ധാരണയായിട്ടുണ്ടെങ്കിലും മണിക്കൂറടിസ്ഥാനത്തിലുള്ള തുകയിൽ തീരുമാനമായിട്ടില്ല. ഓട്ടോറിക്ഷയേക്കാൾ കുറഞ്ഞ നിരക്കാകുമെന്നാണ്​ റെയിൽവേ നൽകുന്ന സൂചന. വാടകത്തുകയിൽ നിശ്ചിത ശതമാനം റെയിൽവേക്ക്​ ലഭിക്കും. ആറ്​ ബൈക്കുകൾക്ക്​ പാർക്ക്​ ചെയ്യാനുള്ള സൗകര്യം കരാർ കമ്പനിക്ക്​ റെയിൽവേ ഒരുക്കിനൽകും. കൂടുതൽ വണ്ടികൾ പാർക്ക്​ ചെയ്യാൻ കരാറുകാരൻ പ്രത്യേകമായി പുറത്ത്​ സ്ഥലം കണ്ടെത്തണം. തിരക്കിനനുസരിച്ച്​ അവി​െടനിന്ന്​ വാഹനങ്ങൾ സ്​റ്റേഷനുള്ളിലേക്ക്​ എത്തിക്കാം. സ്​ത്രീകളെക്കൂടി ലക്ഷ്യമിട്ട്​ ഗിയർലെസ്​ സ്​കൂട്ടറുകളാകും ഒരുക്കുക. സ്​റ്റേഷനിലിറങ്ങി ചെറുയാത്രകൾക്കുശേഷം മടങ്ങിപ്പോകുന്നവർ സംവിധാനം ഉപയോഗിക്കുമെന്നാണ്​ റെയിൽവേയുടെ പ്രതീക്ഷ. മാർക്കറ്റിങ്​ എക്​സിക്യൂട്ടിവുകൾ, കമ്പനികളുടെ സർവിസ്​ പ്രതിനിധികൾ എന്നിവരെയാണ്​ ലക്ഷ്യമിടുന്നത്​. സ്​​റ്റേ​ഷ​നു​ക​ൾ​ക്ക്​ അ​നു​ബ​ന്ധ​മാ​യു​ള്ള വി​നോ​ദസ​ഞ്ചാ​ര, തീർഥാടനകേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ പോ​ക​ു​ന്ന​വ​ർ​ക്കും​ വാ​ട​ക ബൈ​ക്കു​ക​ൾ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാണ്​​ കണക്കുകൂട്ടൽ. ഡ്രൈ​വി​ങ്​ ലൈ​സ​ൻസി​ൻെറയും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​​ൻെറയും പ​ക​ർ​പ്പ്​ ന​ൽ​കി​യാ​ൽ വ​ണ്ടി ലഭിക്കും. ഇ​ന്ധ​ന​ച്ചെ​ല​വ്​ വാ​ട​ക​ക്കെ​ടു​ക്കു​ന്ന​യാ​ൾ വ​ഹി​ക്ക​ണം. തി​രി​ച്ചേ​ൽ​പി​ക്കു​ന്ന​തു​വ​രെ ഉ​ത്ത​ര​വാ​ദി വാ​ട​ക​ക്കാ​ര​നാ​യി​രി​ക്കും. ട്രെയിൻ സർവിസുകൾ പൂർവസ്ഥിതിയാകുന്നതോടെ ഇതിനെ കൂടുതൽപേർ ആശ്രയിക്കുമെന്നാണ്​ കരുതുന്നത്​. കഴിഞ്ഞ മണ്ഡലകാലത്ത്​ ശബരിമല യാത്രക്കാർക്ക്​ ചെങ്ങന്നൂർ സ്​റ്റേഷനിൽ 10 ബു​ള്ള​റ്റ്​ ബൈ​ക്കുകൾ വാടകക്ക്​ ലഭ്യമാക്കിയിരുന്നു. ​ഇതിന്​ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്​. അടുത്തിടെ തിരുവനന്തപുരം ഡിവിഷനു കീഴിലെ നാല്​ സ്​റ്റേഷനുകളിൽ 'റൻെറ്​ എ കാർ' ആരംഭിച്ചിരുന്നെങ്കിലും കോവിഡിനെത്തുടർന്ന്​​ നിലച്ചിരുന്നു. -- എബി തോമസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story