Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചർച്ചയായി സുരേഷ്​...

ചർച്ചയായി സുരേഷ്​ ഗോപി - മാണി.സി.കാപ്പൻ കൂടിക്കാഴ്​ച

text_fields
bookmark_border
കോട്ടയം: പാലായെച്ചൊല്ലിയു​ള്ള തർക്കങ്ങൾക്കിടെ രാഷ്​ട്രീയ കേന്ദ്രങ്ങളിൽ പുതുചർച്ചയായി സുരേഷ്​ ഗോപി- മാണി.സി.കാപ്പൻ കൂടിക്കാഴ്​ച. 'കാവൽ' സിനിമയു​െട ഷൂട്ടിങിനായി പാലക്കാ​ട്ടേക്ക്​ പോകുംവഴിയാണ്​ ബി.ജെ.പി എം.പികൂടിയായ സുരേഷ്​ഗോപി കാപ്പനെ കണ്ടത്​. ജോസ്​.​െക.മാണിക്കായി പാലാ സീറ്റ്​ വിട്ടുനൽകേണ്ടിവരുമെന്ന പ്രചാരണങ്ങൾക്കിടെ, ഇതി​െന ഏതിർത്ത്​ കാപ്പൻ രംഗത്തെത്തിയിരുന്നു​. പാലാ സീറ്റ്​ വിട്ടുനൽകില്ലെന്ന്​ എൻ.സി.പിയും വ്യക്​തമാക്കിയിരുന്നു. സീറ്റ ്​നഷ്​ടമായാൽ യു.ഡി.എഫിനൊപ്പം ചേർന്ന്​ കാപ്പൻ മത്സരിക്കുമെന്ന്​ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതിനിടെയാണ്​ വ്യാഴാഴ്​ച പാലായിലെത്തിയ സുരേഷ്​ഗോപി കാപ്പനെ കണ്ടത്​. എന്നാൽ, ചലച്ചിത്രരംഗത്ത്​ ഒരുമിച്ച്​ പ്രവർത്തിച്ചവരെന്ന നിലയിലുള്ള സൗഹൃദകൂടിക്കാഴ്​ചയാണ്​ നടന്നതെന്ന്​ കാപ്പൻ വ്യക്​തമാക്കുന്നു. പാലായിലൂടെ കടന്നുപോകുന്നതിനിടെ സുരേഷ്​ഗോപി ഫോണിൽ വിളിക്കുകയും അദ്ദേഹത്തി​ൻെറ സുഹൃത്തി​ൻെറ വീട്ടിലെത്തി കാണുകയുമായിരുന്നു. മിനിറ്റുകൾ മാത്രമായിരുന്നു കൂടിക്കാഴ്​ച. അതിൽ അത്​ഭുതമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിർമാതാവും സംവിധായകനു​െമന്ന നിലയിൽ പ്രവർത്തിച്ചിരുന്ന മാണി.സി.കാപ്പനും സുരേഷ്​ഗോപിയും തമ്മിൽ കണ്ടത്​ ചിലർ ​ആസൂത്രിതമായി പ്രചരിപ്പിക്കുകയാണെന്നാരോപിച്ച്​ എൻ.സി.പിയും രംഗത്തെത്തി. അതിൽ രാഷ്​ട്രീയമില്ല. അഞ്ചുമിനിറ്റുമാത്രമായിരുന്നു ഇരുവരും ഒപ്പമുണ്ടായിരുന്നത്​. എന്നാൽ, ചില സൂചനകൾ നൽകി ഇതിന്​ വ്യാപകപ്രചാരണം നൽകുകയാണെന്നും ഇവർ കുറ്റ​െപ്പടുത്തുന്നു. ഇടതുമുന്നണിയിൽ വിശ്വാസം -മാണി.സി.കാപ്പൻ കോട്ടയം: ഇടതുമുന്നണിയിൽ വിശ്വാസമെന്ന്​ മാണി.സി.കാപ്പൻ എം.എൽ.എ. പാലാ സീറ്റിൽ ബലം പിടിക്കില്ലെന്ന് ജോസ്​.കെ.മാണി വ്യക്​തമാക്കിയിട്ടുണ്ട്​. സീറ്റുകൾ സംബന്ധിച്ച്​ ആശങ്ക വേണ്ടെന്ന്​ മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ എന്‍.സി.പി ചര്‍ച്ച ചെയ്യും. എൽ.ഡി.എഫിൽ സീറ്റ്​ ചർച്ച ആരംഭിച്ചിട്ടില്ല. പാർട്ടിയും മുന്നണിയുമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. തനിക്ക്​ ഇപ്പോൾ ആശങ്കകളൊന്നുമില്ലെന്നും മണ്ഡലത്തി​ൻെറ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story