Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോണ്‍ഗ്രസ് നേതൃത്വം...

കോണ്‍ഗ്രസ് നേതൃത്വം ദുഷ്പ്രചാരണം നടത്തുന്നു -ഡോ. എൻ. ജയരാജ്

text_fields
bookmark_border
കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മി​ൻെറ രാഷ്​ട്രീയ നിലപാടുകള്‍ക്ക് ഇടതുമുന്നണിയിലും പൊതുസമൂഹത്തിലും ലഭിച്ച സ്വീകാര്യതയില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് നേതാക്കള്‍ ദുഷ്പ്രചാരണം നടത്തുകയാണെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ. ബാർ കേസിലൂടെ കെ.എം. മാണിയെയും കേരള കോണ്‍ഗ്രസിനെയും രാഷ്​ട്രീയമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളെപറ്റി കെ.എം. മാണിതന്നെ പരസ്യമായി വ്യക്തമാക്കിയതാണ്. ബാർ കേസില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്ന ഭരണത്തിന് നേതൃത്വം നല്‍കിയവര്‍ ഇപ്പോള്‍ സ്വയം വിശുദ്ധരാകാനുള്ള തത്രപ്പാടിലാണ്. നിയമസഭയിലെ പ്രതിപക്ഷ ബഹളത്തെപറ്റി വാചാലരാകുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ അതി​ൻെറ തിരക്കഥ മെനഞ്ഞവരെപറ്റി നിശ്ശബ്​ദത പാലിക്കുകയാണ്​. കേരള കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന കര്‍ഷകരാഷ്​ട്രീയത്തിന് വലിയ സ്വീകാര്യതയാണ് ഇടതുമുന്നണി നല്‍കിയത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം ചിലര്‍ കണ്ടി​െല്ലന്നു നടിക്കുകയാണ്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തിരുത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പത്രപ്രസ്താവനയല്ലാതെ എന്തുചെയ്തു. അന്ന് ഇടുക്കിയിലെ മലയോര കര്‍ഷകസമിതിക്ക് എല്ലാ പിന്തുണയും നല്‍കിയത് ഇടതുപക്ഷമാണെന്ന്​ മറക്കരുതെന്നും ജയരാജ് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story