Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅന്നമിത്ര പദ്ധതി:...

അന്നമിത്ര പദ്ധതി: ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

text_fields
bookmark_border
കോട്ടയം: കോവിഡ് വ്യാപനത്തി​ൻെറ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും ലില്ലിയാനെ ഫൗണ്ടേഷ​ൻെറയും സഹകരണത്തോടെ നടപ്പാക്കുന്ന അന്നമിത്ര പദ്ധതിയുടെ ഭാഗമായിട്ടുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണം നടത്തി. തെള്ളകം ചൈതന്യ പാസ്​റ്ററല്‍ സൻെററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്​റ്റ്യന്‍ കുളത്തുങ്കല്‍ വിതരണോദ്ഘാടനം നിർവഹിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫിസര്‍മാരായ ബബിത ടി. ജെസില്‍, ഷൈല തോമസ്, സി.ബി.ആര്‍ കോഓഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ​ങ്കെടുത്തു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം വിലവരുന്ന ഭക്ഷ്യക്കിറ്റുകളാണ് ലഭ്യമാക്കിയത്. ചിത്രം: KTG Annamithra Kit ഭിന്നശേഷിയുള്ളവര്‍ക്കായി കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അന്നമിത്ര പദ്ധതിയുടെ ഭാഗമായിട്ടുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്​റ്റ്യന്‍ കുളത്തുങ്കല്‍ നിർവഹിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story