Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപള്ളിവാസല്‍...

പള്ളിവാസല്‍ വിപുലീകരണപദ്ധതി നിർമാണം​ പുനരാരംഭിച്ചു

text_fields
bookmark_border
തൊടുപുഴ: പള്ളിവാസല്‍ വിപുലീകരണ വൈദ്യുതി പദ്ധതി നിർമാണം പുനരാരംഭിച്ചു. പദ്ധതിയുടെ ഭാഗമായ ജനറേറ്റിങ്​ സ്​റ്റേഷ​ൻെറ നിർമാണോദ്ഘാടനം മന്ത്രി എം.എം. മണി വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വൈദ്യുതി ഉൽപാദനം വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. 30 മെഗാവാട്ടി​ൻെറ രണ്ട്​ ജനറേറ്ററുകളാണ് പദ്ധതിയുടെ ഭാഗമായി സജ്ജമാകുക. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 153 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. 67 കോടി രൂപയാണ് പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്​ വകയിരുത്തിയിട്ടുള്ളത്. 2021 മേയില്‍ ആദ്യ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കി വൈദ്യുതി ഉൽപാദിപ്പിക്കുകയാണ്​ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായ ടണലി​ൻെറയും പെൻസ്​റ്റോക്കി​ൻെറയും നിര്‍മാണം പുരോഗമിക്കുകയാണ്. 2007ല്‍ നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും പദ്ധതി പ്രദേശത്തെ പ്രശ്‌നങ്ങളും കാലാവസ്ഥയും സാങ്കേതിക പ്രശ്‌നങ്ങളും പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. വൈദ്യുതി വകുപ്പ്​ ട്രാന്‍സ്മിഷന്‍ ഡയറക്ടര്‍ ആര്‍. സുകു അധ്യക്ഷത വഹിച്ചു. സിവില്‍ ആൻഡ്​ ജനറേഷന്‍ ഡയറക്ടര്‍ ബിബിന്‍ ജോസഫ്, കണ്‍സ്ട്രക്​ഷന്‍ ചീഫ് എൻജിനീയര്‍ ഷാനവാസ്, ജനറേഷന്‍ ചീഫ് എൻജിനീയര്‍ സിജി ജോസ്, പള്ളിവാസല്‍ എക്‌സ്​​െറ്റന്‍ഷന്‍ സ്‌കീം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ബൈജു കല്ലൂപ്പറമ്പില്‍, ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ ഹരിദാസ് (പ്രോജക്​ട്​ മാനേജര്‍), എക്‌സിക്യൂട്ടിവ് എൻജിനീയര്‍ (സിവില്‍) ബിജു മാര്‍ക്കോസ് എന്നിവര്‍ സംസാരിച്ചു. TDG PALLIVASAL പള്ളിവാസല്‍ വിപുലീകരണപദ്ധതി പുനരാരംഭ നിര്‍മാണോദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story