Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല: ഹൈകോടതി...

ശബരിമല: ഹൈകോടതി നിർദേശം ദേവസ്വം ബോർഡിന്​ അനുഗ്രഹമാകും

text_fields
bookmark_border
ശബരിമല: പരമാവധി തീർഥാടകരെ അനുവദിക്കണമെന്ന ഹൈകോടതി നിർദേശം ദേവസ്വം ബോർഡിന്​ അനുഗ്രഹമാകും. ദേവസ്വം ബോർഡ്​ ആഗ്രഹിക്കുന്നത്​ പരമാവധി തീർഥാടകരെ കയറ്റിവിടാനാണ്​. അതുവഴി പരമാവധി വരുമാനം നേടുകയെന്നതും ബോർഡി​ൻെറ ലക്ഷ്യമാണ്​. ആചാരം പാലിക്കാൻ അനുവദിക്കാതെ നിയന്ത്രണങ്ങൾ ഏർ​െപ്പടുത്തി ഭക്തരെ കടത്തിവിടുന്നത്​ വിമർശനങ്ങൾക്ക്​ കാരണമാകുന്നുമുണ്ട്​. ഇതോടെ മണ്ഡലകാല തീർഥാടനം വിവാദമാകുമെന്ന്​ സൂചനയുണ്ട്​. തുലാമാസ പൂജകൾക്ക്​ നടതുറന്ന ശബരിമലയിൽ വലിയ സാമ്പത്തികനഷ്​ടമാണ്​ ദേവസ്വം ബോർഡിനുണ്ടായത്​. ദർശനത്തിന്​​ ബുക്ക്​ ചെയ്​തവരിൽ 40 ശതമാനവും എത്തിയില്ല. ഇതോടെ നടവരവ്​ നാമമാത്രമായി. തീർഥാടനം തുടങ്ങുന്നതിന്​ മുന്നോടിയായുള്ള ട്രയൽ റൺ ആയാണ്​ തുലാമാസ പൂജയെ ദേവസ്വം ബോർഡ്​ കണക്കാക്കിയത്​. എത്രത്തോളം തീർഥാടകരെ കയറ്റാം, എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം, ഒരുക്കേണ്ട സൗകര്യങ്ങൾ എന്നതിലൊക്കെയുള്ള പഠനം കൂടിയായിരുന്നു തുലാമാസ പൂജാവേള​. ഓൺലൈൻ ബുക്ക്​ ചെയ്യുന്ന 250 പേർക്കാണ്​ പ്രതിദിനം പ്രവേശനം അനുവദിച്ചത്​. നട തുറന്ന അഞ്ചുദിവസങ്ങളിലായി 1250 പേരാണ്​ ബുക്ക്​ ചെയ്​തത്​. എത്തിയത്​ 750ൽ താഴെ തീർഥാടകർ മാത്രമാണ്​. 29 ലക്ഷം രൂപ മാത്രമാണ്​ ഇൗ ദിവസങ്ങളിലെ നടവരവ്​. 150 ദേവസ്വം, 120 ആരോഗ്യവകുപ്പ്​, 100 പൊലീസ്​ എന്നിങ്ങനെ ജീവനക്കാരെ വിന്യസിച്ചിരുന്നു. ഇവർക്കെല്ലാം അഞ്ചുദിവസവും ഭക്ഷണം, ദേവസ്വം ജീവനക്കാർക്ക്​ ടി.എ, മറ്റ്​ അലവൻസുകൾ തുടങ്ങി വലിയ ചെലവാണ്​ ബോർഡിനുണ്ടായത്​. ചെലവിനുള്ള പൈസപോലും നടവരവായി ലഭിച്ചില്ല. അതോടെ ഈ നിലയിൽ മുന്നോട്ടുപോകാനാകിെല്ലന്ന്​ ബോർഡ്​ മനസ്സിലാക്കിയപ്പോഴാണ്​ പരമാവധി ഭക്തർക്ക്​ പ്രവേശനം അനുവദിക്കണമെന്ന കോടതി നിർദേശം ബുധനാഴ്​ച വന്നത്​. മണ്ഡലകാലത്ത്​ പ്രതിദിനം 1000 പേരെ മലകയറ്റാനാണ്​ ബോർഡ്​ തീരുമാനിച്ചത്​. അപ്പോഴും ബുക്ക്​ ചെയ്യുന്നവരിൽ വലിയൊരു ശതമാനവും എത്താനിടയില്ല. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ 5000ത്തിനുമുകളിൽ ആൾക്കാരെ പ്രതിദിനം പ്രവേശിപ്പിക്കാനാകുമെന്ന്​ തുലാമാസ പൂജവേളയിൽ മനസ്സിലായിട്ടുണ്ട്​. അതനുസരിച്ചാകും മണ്ഡലകാലത്ത്​ തീർഥാടകർക്ക്​ പ്രവേശനം അനുവദിക്കുക. ഹൈകോടതി നിർദേശം സ്വാഗതാർഹമാണെന്നും മണ്ഡലകാലത്ത്​ കൂടുതൽ തീർഥാടകരെ അനുവദിക്കുമെന്നും ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എൻ. വാസു 'മാധ്യമ'ത്തോട്​ പറഞ്ഞു. ബിനു ഡി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story