Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോവിഡ്​...

കോവിഡ്​ ചികിത്സകേന്ദ്രത്തിൽ എ.എസ്.ഐ അപമര്യാദയായി പെരുമാറിയതായി പരാതി

text_fields
bookmark_border
പീരുമേട്: കുട്ടിക്കാനത്തെ കോവിഡ്​ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ കോവിഡ് ബാധിതനായി പ്രവേശിപ്പിക്കപ്പെട്ട പൊലീസ്​ ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതായി പരാതി. ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് കുട്ടിക്കാനം എം.ആർ.എസ് സ്​കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് സൻെററിൽ പ്രവേശിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ രണ്ടാംനിലയിൽനിന്ന് മൂത്രം ഒഴിക്കുകയും തുപ്പുകയും ചെയ്തത് മറ്റുരോഗികളുടെ മേൽ പതിച്ചത് സംഘർഷം സൃഷ്​ടിച്ചു. ഇവിടെനിന്ന് മാറ്റണമെന്ന ആവശ്യവുമായി മറ്റു രോഗികളെത്തി. ഹോം ക്വാറൻറീനിൽ പാർപ്പിക്കാൻ സൗകര്യമില്ലാത്തതിനാലാണ് ഇവിടെ എത്തിച്ചത്. പ്രത്യേക സെല്ലിലാണ് പാർപ്പിച്ചിരുന്നത്. സെല്ലി​ൻെറ ഗ്രില്ലിൽ ഇടിച്ചും ചവിട്ടിയും ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു. കോവിഡ് സൻെററിൽ ബഹളമായതോടെ സംഭവത്തെക്കുറിച്ച് പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് പീരുമേട് പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story