Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎസ്​.എൻ.ഡി.പി...

എസ്​.എൻ.ഡി.പി കൊടിമരത്തില്‍ പാര്‍ട്ടി പതാക: സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

text_fields
bookmark_border
മുണ്ടക്കയം ഈസ്​റ്റ്​: പെരുവന്താനത്ത് എസ്​.എൻ.ഡി.പി കൊടിമരത്തില്‍ പാര്‍ട്ടി പതാക കെട്ടിയ സംഭവത്തിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി. പെരുവന്താനം എസ്.എന്‍.ഡി.പി ശാഖ കുടുംബ യൂനിറ്റി​ൻെറ ഒാഫിസിനു​ മുന്നിലെ കൊടിമരത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ബിജുവാണ് സി.പി.എം പതാക കെട്ടിയത്. ഒരു സമുദായ സംഘടനയുടെ കൊടിമരത്തില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയ സംഭവം ശരിയ​െല്ലന്നും നടപടി സ്വീകരിക്കാനും നേതാക്കള്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ബിജുവിനെതിരെ അടിയന്തരമായി നടപടി സ്വീകരിച്ചത്. പാര്‍ട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന്​ നീക്കി. സി.പി.എം ഇടുക്കി ജില്ല സെക്ര​േട്ടറിയറ്റ് അംഗം പി.എസ്. രാജേന്ദ്രന്‍, ജില്ല കമ്മിറ്റി അംഗം കെടി. ബിനു എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് നടപടി. പാര്‍ട്ടി നൂറാം ജന്മദിനത്തിലായിരുന്നു പെരുവന്താനത്തെ വീടിനു മുന്നില്‍ എസ്.എന്‍.ഡി.പി കൊടിമരത്തില്‍ കൊടി സ്ഥാപിച്ച്​ ഫോട്ടോയെടുത്തത്. ഇത് സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. എസ്.എന്‍.ഡി.പി ഹൈറേഞ്ച്​ യൂനിയന്‍ നേതാക്കള്‍ ഇടപെട്ട് നിയമനടപടിയും പ്രതിഷേധവും നടത്താന്‍ തീരുമാനിച്ചതോടെ സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.ടി. ബിനു ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞടുപ്പ്​ അടുത്തിരിക്കെ സംഭവം പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന്​ നേതാക്കള്‍ വിലയിരുത്തി. ലോക്കൽ സെക്രട്ടറിയുടെ നടപടി തെറ്റ് -കെ.കെ. ജയചന്ദ്രൻ മുണ്ടക്കയം ഈസ്​റ്റ്​: പെരുവന്താനത്ത് സാമുദായ സംഘടനയുടെ കൊടിമരത്തില്‍ പാര്‍ട്ടി പതാക കെട്ടിയ ലോക്കല്‍ സെക്രട്ടറിയുടെ നടപടി നീതീകരിക്കാനാവി​െല്ലന്ന്​ ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ഇത്തരം ആളുകള്‍ ആസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story