Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2020 11:58 PM GMT Updated On
date_range 19 Oct 2020 11:58 PM GMTമാണിക്കെതിരെ പ്രവർത്തിച്ചെന്ന് തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം നിർത്തും -ജോസഫ് വാഴക്കൻ
text_fieldsbookmark_border
കോട്ടയം: ബാർ കോഴക്കേസിലെ കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ടിൽ തനിക്കെതിരായ ആരോപണം കമീഷൻ അംഗങ്ങൾ തന്നെ നിഷേധിച്ചതാണെന്ന് ജോസഫ് വാഴക്കൻ. കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയെന്ന് വരുത്തിത്തീർക്കാൻ ഉണ്ടാക്കുന്ന കഥയാണിത്. ഏതെങ്കിലും തരത്തിൽ കെ.എം. മാണിക്കെതിരെ പ്രവർത്തിെച്ചന്ന് തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം നിർത്തും. കൂടുതൽ സംസാരിച്ചാൽ ഒരുപാട് കാര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്നും അധികം പറയിപ്പിക്കാതിരിക്കുന്നതാണ് ജോസ് കെ. മാണിക്ക് നല്ലതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുന്നണിക്കകത്ത് ജോസ് കെ. മാണിക്ക് എല്ലാ ആനുകൂല്യവും നൽകിയിരുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജോസ് കോൺഗ്രസിനെ പഴിചാരിയത് തെറ്റായി. സി.പി.എമ്മിൻെറ കുത്സിതശ്രമത്തിൻെറ ഭാഗമാണിത്. ധാർമികതയുടെ പേരിൽ ജോസ് കെ. മാണി രാജിവെച്ചെങ്കിൽ മറ്റുള്ളവർ എന്തുകൊണ്ട് രാജിെവക്കുന്നില്ല. ഇവരുടെ രാജി ആവശ്യപ്പെട്ട് 5000 കേന്ദ്രങ്ങളിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story