Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകരുണയുടെ മുഖം -മാർ...

കരുണയുടെ മുഖം -മാർ ജോസ്​ പുളിക്കൽ

text_fields
bookmark_border
​േകാട്ടയം: കരയുന്നവരുടെ കണ്ണീർ തുടക്കുമ്പോഴാണ് സുവിശേഷം യാഥാർഥ്യമാകുന്നതെന്ന സന്ദേശം ജീവിതത്തിൽ പ്രതിഫലിപ്പിച്ച ഇടയനായിരുന്നു ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയെന്ന്​ കാഞ്ഞിരപ്പള്ളി രൂപാതാധ്യക്ഷൻ മാർ ജോസ്​ പുളിക്കൽ. കരുണയുടെയും കരുതലി​ൻെറയും കരങ്ങൾനീട്ടി അനേകർക്ക് ആശ്വാസമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. രോഗികൾക്കും അവഗണിക്കപ്പെട്ടവർക്കും ഹൃദയത്തിൽ ഇടംനൽകിയ അദ്ദേഹം സമൂഹത്തി​ൻെറ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ക്രിയാത്മക ഇടപെടലുകൾ നടത്തി. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള പത്താനാപുരത്തെ പ്രത്യാശ ഭവൻ, മാവേലിക്കരയിലെ ജ്യോതിസ്​, പ്രളയദുരിതം നേരിടുന്നവർക്കുവേണ്ടിയുള്ള 100 വീടുകൾ തുടങ്ങിയ ജീവകാരുണ്യ പദ്ധതികൾ അദ്ദേഹത്തി​ൻെറ ആർദ്രമനസ്സി​ൻെറ ഉദാഹരണങ്ങളാണെന്നും മാർ ജോസ്​ പുളിക്കൽ അനുസ്​മരിച്ചു. ൈക്രസ്​തവ സഭകൾ തമ്മിലുള്ള കൂട്ടായ്മ വർധിപ്പിക്കുന്ന സഭൈക്യ പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകിയ വ്യക്തിത്വമായിരുന്നു ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയെന്ന്​ മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുസ്​മരിച്ചു. ദൈവകരുണയുടെ സുവിശേഷത്തിന്​ സ്വയം സമർപ്പിച്ച അദ്ദേഹത്തി​ൻെറ പ്രവർത്തനങ്ങൾ മാതൃകയാണ്. സ്വന്തം ബോധ്യങ്ങൾ തീക്ഷ്​ണതയോടെ പ്രഘോഷിച്ച അദ്ദേഹം സാമൂഹിക, സാംസാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലെല്ലാം ഫലപ്രദമായി ഇടപെട്ട ആത്മീയ ആചാര്യനാണെന്നും മാർ മാത്യു അറയ്​ക്കൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story