Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചെറുവള്ളി...

ചെറുവള്ളി എസ്​റ്റേറ്റ്: സുപ്രീംകോടതിയിൽ തടസ്സഹരജി

text_fields
bookmark_border
പത്തനംതിട്ട: ബിലീവേഴ്സ് ഈസ്​റ്റേൺ സഭയുടെയും അനുബന്ധ ട്രസ്​റ്റുകളുടെയും ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്​റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്ന നടപടി ഹൈകോടതി റദ്ദാക്കുകയും സർക്കാർ അപ്പീൽ പോകാനൊരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിൽ ബിലീവേഴ്സ് ഈസ്​റ്റേൺ ചർച്ച് സേവ് ഫോറം തടസ്സഹരജി നൽകി. പാലാ കോടതിയിലുള്ള സിവിൽ കേസിലും ബിലീവേഴ്സ് ഈസ്​റ്റേൺ ചർച്ച് സേവ് ഫോറം കക്ഷി ചേർന്നിട്ടുണ്ട്. ബിലീവേഴ്സ് ഈസ്​റ്റേൺ സഭയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്​റ്റേറ്റ് ഏറ്റെടുക്കുന്നതിൽ സഭാ വിശ്വാസികളുടെ ഭാഗംകൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഫോറം പ്രസിഡൻറ് അഡ്വ. സ്​റ്റീഫൻ ഐസക് തടസ്സഹരജി നൽകിയത്. ഫോറത്തിനുവേണ്ടി പ്രസിഡൻറ് അഡ്വ. സ്​റ്റീഫൻ ഐസക്​, വിശ്വാസികൾക്കുവേണ്ടി ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവരാണ് പാലാ കോടതിയിൽ പ്രത്യേകം ഹരജി സമർപ്പിച്ചിട്ടുള്ളത്. സഭയുടെ സ്വത്ത് എന്ന് അംഗീകരിച്ചുകൊണ്ടുള്ള ക്രയവിക്രയങ്ങൾക്ക് മാത്രമേ നിയമസാധുത നൽകാവൂ എന്നും ബിലീവേഴ്സ് ഈസ്​റ്റേൺ ചർച്ച് സേവ് ഫോറം ആവശ്യപ്പെട്ടു. അഡ്വ. വി.കെ. ബിജു മുഖേനെയാണ്​ സുപ്രീംകോടതിയിൽ ഹരജി നൽകിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story