Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദേവസ്വം ബോര്‍ഡ്...

ദേവസ്വം ബോര്‍ഡ് പ്രസിഡൻറി​െൻറ പ്രസ്താവന സത്യവിരുദ്ധം -​പന്തളം കൊട്ടാരം

text_fields
bookmark_border
ദേവസ്വം ബോര്‍ഡ് പ്രസിഡൻറി​ൻെറ പ്രസ്താവന സത്യവിരുദ്ധം -​പന്തളം കൊട്ടാരം പന്തളം: ശബരിമല ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക്​ കാലത്ത്​ ഭക്തജനങ്ങള്‍ക്ക്​ ദര്‍ശനത്തിന്​ നിബന്ധനകള്‍ തീരുമാനിച്ചത്​ പന്തളം കൊട്ടാരവുമായി ചര്‍ച്ച ചെയ്തശേഷമാണെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡൻറി​ൻെറ പ്രസ്താവന സത്യവിരുദ്ധവും തെറ്റിദ്ധാരണജനകവുമാണെന്ന്​ പന്തളം കൊട്ടാരം. സര്‍ക്കാറോ ദേവസ്വം ബോര്‍ഡോ കൊട്ടാരവുമായി ചര്‍ച്ച നടത്തിയിട്ടില്ല. ആചാരങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമെ ശബരിമല തീർഥാടനം നടത്താന്‍ അനുവദിക്കാവൂവെന്നുതന്നെയാണ്​ കൊട്ടാരത്തി​ൻെറ അഭിപ്രായം. കോവിഡി​ൻെറ മറവില്‍ ആചാരങ്ങളെ തൃണവത്​ഗണിക്കുന്നതിനോട്​ കൊട്ടാരം യോജിക്കുന്നില്ല. 2020-21ലെ ഉത്സവ നടത്തിപ്പിനെപറ്റി സെപ്റ്റംബര്‍ 28ന്​ മുഖ്യമന്ത്രി വെര്‍ച്വല്‍ യോഗം നടത്തിയിരുന്നു. ശബരിമലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്​ പരിമിതമായി ഭക്തരെ അനുവദിക്കുന്നതില്‍ വിയോജിപ്പില്ലെന്ന്​ മാത്രമാണ്​ യോഗത്തിൽ പങ്കെടുത്ത കൊട്ടാരം സെക്രട്ടറി അറിയിച്ചത്. ആ യോഗത്തില്‍ നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും തീരുമാനമെടുക്കാതെ ചർച്ച ചെയ്ത്​ റിപ്പോർട്ട്​ നൽകാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിക്കുക മാത്രമാണ്​ ചെയ്തത്. തീർഥാടനത്തെപറ്റിയോ ക്ഷേത്രാചാരങ്ങളെപറ്റിയോ ഒരുധാരണയമില്ലാത്ത ഉദ്യോഗസ്ഥസമിതിയാണ് ആചാരങ്ങള്‍ക്ക്​ വിലക്ക് ഏര്‍പ്പെടുത്തുന്നതും അയ്യപ്പഭക്തര്‍ക്ക്​ സ്വീകാര്യമല്ലാത്തതുമായ നിബന്ധനകള്‍ നിര്‍​േദശിച്ചതും. ആചാരങ്ങള്‍ ലംഘിക്കുന്ന ഈ നിര്‍ദേശങ്ങള്‍ ദേവസ്വം ബോര്‍ഡ് എതിര്‍ക്കേണ്ടിയിരുന്നു. ആചാരങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള ദേവസ്വം ബോര്‍ഡ് അതിനുവിരുദ്ധ നടപടി സ്വീകരിക്കുന്നത്​ തികച്ചും ദുഃഖകരമാണ്. അടുത്ത ഉത്സവകാലത്ത്​ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത്​ സംബന്ധിച്ച്​ പന്തളം കൊട്ടാരം, തന്ത്രി കുടുംബം, അയ്യപ്പഭക്ത സംഘടനകള്‍ എന്നിവയുമായി മനസ്സുതുറന്നുള്ള ചര്‍ച്ചക്ക്​ തയാറാകണമെന്ന്​ ദേവസ്വം ബോര്‍ഡ് പ്രസിഡൻറിനോട് അഭ്യർഥിക്കുന്നതായും പ്രസിഡൻറ്​ പി.ജി. ശശികുമാരവർമ, സെക്രട്ടറി പി.എന്‍. നാരായണവർമ എന്നിവര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story