Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാനിറ്റൈസർ സ്​പിരിറ്റ് ...

സാനിറ്റൈസർ സ്​പിരിറ്റ് കുടിച്ച് ചികിത്സയിലിരുന്ന ഹോംസ്​റ്റേ ഉടമ മരിച്ചു

text_fields
bookmark_border
*സംഭവത്തിൽ മരണം രണ്ടായി അടിമാലി: സാനിറ്റൈസർ നിർമിക്കുന്ന സ്​പിരിറ്റിൽ തേൻ ചേർത്ത് കുടിച്ചതിനെത്തുടർന്ന്​ അവശനിലയിലായി ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. ഹോംസ്​റ്റേ ഉടമ ചിത്തിരപുരം ഡോബിപ്പാലം കൊട്ടാരത്തിൽ തങ്കപ്പനാണ്​ (എൽ.ഐ.സി തങ്കപ്പൻ -_-72) മരിച്ചത്. കോലഞ്ചേരി മെഡിക്കൽ​ കോളജ്​ ആശുപ​ത്രിയിൽ ചികിത്സയിലായിരുന്നു തങ്കപ്പൻ. സംഭവത്തിൽ കാസർകോട് കടപ്പുറം തൃക്കാരിയൂർ പുതിയപറമ്പത്ത് ഹരീഷ് (ജോബി _-28) ഒരാഴ്ച മുമ്പ്​ മരിച്ചു. ഇവരോടൊപ്പം സാനിറ്റൈസർ കുടിച്ച ട്രാവൽ ഏജൻറ് ഇരിങ്ങാലക്കുട കുഴിക്കാട്ടുശ്ശേരി മാനിക്കൽ മനോജ് (48) ആശുപത്രി വിട്ടു. മനോജി​ൻെറ ഇരുകണ്ണി​ൻെറയും കാഴ്ച ഭാഗികമായി നഷ്​ടപ്പെട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു. സെപ്റ്റംബർ 26നായിരുന്നു തങ്കപ്പനും ഹരീഷും മനോജും ചേർന്ന് തേനും വൈനും കലർത്തിയ സാനിറ്റൈസർ കഴിച്ചത്. അവശനിലയിലായ മൂവരെയും പിറ്റേന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാനിറ്റൈസർ നിർമിക്കുന്ന സ്​പിരിറ്റ് മനോജ് ഓൺലൈൻ വഴിയാണ് വാങ്ങിയത്. െചങ്കുളം പുതുപ്പറമ്പിൽ കുടുംബാംഗം പരേതയായ കുഞ്ഞുമോളാണ് തങ്കപ്പ​ൻെറ ഭാര്യ. മക്കൾ: ബിനു, അനു. മരുമക്കൾ: നിഷ, നീന. സംസ്​കാരം ഞായറാഴ്ച രാവിലെ 11ന് മൂന്നാർ സി.എസ്​.ഐ പള്ളി സെമിത്തേരിയിൽ. ചിത്രം: TDG Thankappan തങ്കപ്പൻ
Show Full Article
TAGS:
Next Story