Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാർട്ടിയുടെ...

പാർട്ടിയുടെ ഇടതുപ്രവേശം: മൃദുസമീപന തന്ത്രവുമായി റോഷി അഗസ്​റ്റിൻ

text_fields
bookmark_border
* പ്രശ്​നം മണ്ഡലത്തി​ൻെറ യു.ഡി.എഫ്​ ആഭിമുഖ്യം തൊടുപുഴ: ത​ൻെറ നിയോജകമണ്ഡലത്തി​ൻെറ യു.ഡി.എഫ്​ ആഭിമുഖ്യം തിരിച്ചറിഞ്ഞ്​ എൽ.ഡി.എഫ്​ പ്രവേശത്തി​ൻെറ ആവേശം പുറത്തെടുക്കാതെ ഇടുക്കി എം.എൽ.എ റോഷി അഗസ്​റ്റിൻ. പാർട്ടി പിളർപ്പി​ൻെറ ഘട്ടത്തിൽ ജോസഫിനെയും യു.ഡി.എഫിനെയും രൂക്ഷമായി വിമർശിച്ചിരുന്ന റോഷി, ബുധനാഴ്​ച ജോസ്​.കെ.മാണി എൽ.ഡി.എഫ്​ സഹകരണം പ്രഖ്യാപിച്ച​പ്പോഴും തുടർന്നും സൗമ്യ സാന്നിധ്യം. യു.ഡി.എഫ്​ കോട്ടയായ ത​ൻെറ നിയോജക മണ്ഡലത്തി​ൻെറ മനസ്സറിഞ്ഞ്​ സ്വരംമയപ്പെടുത്തൽ തന്ത്രത്തി​ൻെറ ഭാഗമായാണിതെന്നാണ്​ വിവരം. ​ജോസ്​ വിഭാഗത്തിലെ രണ്ട്​ എം.എൽ.എമാരിൽ ജയരാജ്​ മാത്രമാണ്​​ എൽ.ഡി.എഫ്​ ബാന്ധവത്തി​ൻെറ ആവേശം പുറത്തെടുത്തത്​. രാഷ്​ട്രീയ തീരുമാനത്തി​െനാപ്പം നിൽക്കുകമാത്രമാണെന്നും വ്യക്​തിപരമായ ത​ൻെറ അഭിപ്രായത്തിന്​ ഇതിൽ വലിയ പ്രാധാന്യമില്ലെന്നുമാണ്​ മുന്നണിമാറ്റ തീരുമാനശേഷം യു.ഡി.എഫ്​ നേതാക്കളുമായുള്ള ആശയ വിനിമയത്തിൽ റോഷി സ്വീകരിച്ചിട്ടുള്ള നിലപാട്​. കൂട്ടുത്തരവാദിത്തത്തി​ൻെറ പേരിൽ പാർട്ടിതീരുമാനം പാലിക്കപ്പെടേണ്ടതുണ്ടെന്ന അവസ്​ഥയും അദ്ദേഹം പങ്കുവെക്കുന്നു. അതിനിടെ രണ്ടുപതിറ്റാണ്ട്​ യു.ഡി.എഫ്​ കോട്ടയിൽ ഗംഭീര വിജയം നൽകിയ യു.ഡി.എഫിനെ കൈവിട്ട്​ റോഷി അഗസ്​റ്റിൻ എൽ.ഡി.എഫിലേക്ക്​ പോയതിനെതിരെ ബൂത്തുതല കാമ്പയിന്​ ഒരുങ്ങുകയാണ് കോൺഗ്രസ്​​. കോൺഗ്രസി​ൻെറ കുത്തക സീറ്റ്​​ ധാരണയുടെ അടിസ്​ഥാനത്തിൽ കേരളകോൺഗ്രസിന്​ വിട്ടുനൽകുകയും പരാജയം രുചിക്കാതെ കാക്കുകയും ചെയ്​തിട്ടും എം.എൽ.എയിൽ നിന്നുണ്ടായത്​ വഞ്ചനയാണെന്ന്​ കോൺഗ്രസ്​ നേതാക്കളുടെ വിലയിരുത്തൽ. യു.ഡി.എഫിൽ തുടരുന്നതിന്​ സാധ്യതകളുണ്ടായിട്ടും എൽ.ഡി.എഫി​ൻെറ വലയിൽ വീണ്​ യു.ഡി.എഫിനെ പിന്നിൽനിന്ന്​ കുത്തിയ റോഷിയെ തുറന്നുകാട്ടുമെന്ന്​ ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹിംകുട്ടി കല്ലാർ 'മാധ്യമ'ത്തോട്​ പറഞ്ഞു. മുന്നണി ബന്ധങ്ങൾക്കപ്പുറം വ്യാപകമായ ഹൃദയബന്ധമാണ്​ തനിക്ക്​ ഇടുക്കി മണ്ഡലത്തിലുള്ളതെന്നാണ്​ രാജിവെക്കൽ ആവശ്യത്തോട്​ റോഷിയുടെ പ്രതികരണം. എൽ.ഡി.എഫിൽ പോകുന്നത്​ രാഷ്​ട്രീയ തീരുമാനമാണെന്നും റോഷി വ്യക്​തമാക്കുന്നു. ജോസഫുമായുണ്ടായ തർക്കത്തിൽ ജോസിനൊപ്പം ശക്​തമായി നിലകൊണ്ട റോഷി, രണ്ട്​ പാർട്ടികളായി യു.ഡി.എഫിൽ നിൽക്കുന്നതി​ൻെറ രാഷ്​ട്രീയ ലാഭമാണ്​ മുന്നിൽ കണ്ടത്​. എന്നാൽ, പാർട്ടി തീരുമാനം എൽ.ഡി.എഫിലേക്കായതോടെ സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ സ്വീകാര്യത സംബന്ധിച്ച്​ ആശയക്കുഴപ്പത്തിലാണ്​ റോഷിയെന്നാണ്​ വിവരം. അഷ്​റഫ്​ വട്ടപ്പാറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story