Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബാർ കോഴ: എൽ.ഡി.എഫ്​...

ബാർ കോഴ: എൽ.ഡി.എഫ്​ സമരങ്ങ​െള ന്യായീകരിച്ച്​ ജോസ്​ കെ. മാണി

text_fields
bookmark_border
കോട്ടയം: രാഷ്​ട്രീയത്തിൽ വടി ലഭിച്ചാൽ അത്​ ഉപയോഗിക്കുക സ്വാഭാവികമാണെന്ന്​ ജോസ്​ കെ. മാണി. ആരാണ്​ വിവാദം​ സൃഷ്​ടിച്ചത്​. അവർക്ക്​ വടി കൊടുക്കുകയല്ലായിരുന്നോ. അതാണ്​ നോ​േക്കണ്ടത് ​-ഇടതുബന്ധം പ്രഖ്യാപിച്ച വാർത്തസമ്മേളനത്തിൽ ബാർ കോഴയുമായി ബന്ധപ്പെട്ട ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിലെ ചില കേ​ന്ദ്രങ്ങളിൽനിന്ന്​ പൊട്ടിപ്പുറപ്പെട്ടതായിരുന്നു വിവാദം. തങ്ങ​െള​ ഇല്ലായ്​മ ചെയ്യാനുള്ള കോൺഗ്രസിലെ ചില കേന്ദ്രങ്ങളുടെ ശ്രമമായിരുന്നു ഇതിന്​ പിന്നിൽ. കെ.എം. മാണി തന്നെ പിന്നിൽനിന്ന്​ കുത്തിയതായി വെളിപ്പെടുത്തിയിട്ടുണ്ട്​. അവസരം ലഭിച്ചപ്പോൾ അത്​ രാഷ്​ട്രീയ ഉപകരണമായി എൽ.ഡി.എഫ്​ ഉപയോഗിച്ചു. അതിൽ തെറ്റുപറയാനാവില്ല. എൽ.ഡി.എഫ്​ കൺവീനർ തന്നെ ഇക്കാര്യം വ്യക്തമാക്കി​. രാഷ്​ട്രീയ പ്രതിഷേധങ്ങൾ അന്നുമുണ്ട്​. ഇപ്പോഴും നടക്കുന്നുണ്ടല്ലോ. അതിലൊന്നും ആശയക്കുഴപ്പമില്ല. പാലാ സീറ്റ്​ പാർട്ടിയുടെ ഹൃദയവികാരമാണ്​. മാണിയെന്ന്​ പറഞ്ഞാൽ പാലായാണ്​. നിലവിൽ പാലാ അടക്കം സീറ്റുകളി​െലാന്നും ചർച്ചയുണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പിന്നീട്​ ചർച്ച ചെയ്യും. പാലായിൽ ജോസ്​ കെ. മാണിയെ തോൽപിക്കുമെന്ന പി.ജെ. ജോസഫി​ൻെറ പ്രസ്​താവന ചൂണ്ടിക്കാട്ടിയപ്പോൾ, കേരള കോൺഗ്രസി​െനാപ്പം നിൽക്കു​േമ്പാഴും ഇതേ മനോഭാവമായിരുന്നു അ​ദേഹത്തിനെന്നായിരുന്നു മറുപടി. ​രാഷ്​ട്രീയ ധാർമികതയുടെ അടിസ്ഥാനത്തിലാണ്​ രാജ്യസഭ സീറ്റ്​ രാജി​െവച്ചത്​. ജനകീയ അടിത്തറയുള്ള കേരള കോൺഗ്രസിന്​ രാജ്യസഭ സീറ്റിന്​ ​അർഹതയുണ്ട്​. ഇതിനെ ആരെങ്കിലും എതിർക്കുമെന്ന ്​കരുതുന്നില്ല. കേരളത്തിലേക്ക്​ പ്രവർത്തനമണ്ഡലം മാറ്റുമോയെന്ന ചോദ്യത്തിന്​ എം.പിയായിരുന്നപ്പോഴും കേരളത്തിൽ തന്നെയായിരുന്ന​ു ​േകന്ദ്രീകരിച്ചിരുന്നത്​. സംസ്ഥാന സർക്കാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടക്കുകയല്ലേ, സത്യം പുറത്തുവര​ട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story