Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോസ്​ കെ. മാണിയെ...

ജോസ്​ കെ. മാണിയെ പിന്തുണച്ച്​ സാംസ്​കാരിക വേദി

text_fields
bookmark_border
പത്തനംതിട്ട: യു.ഡി.എഫ് മുന്നണി വിട്ട് എൽ.ഡി.എഫിൽ ചേരാൻ തീരുമാനിച്ച ജോസ്​ കെ. മാണിയുടെ നിലപാട്​ സ്വാഗതാർഹമെന്ന്​ കേരള കോൺഗ്രസ്‌ (എം) സാംസ്കാരികവേദി സംസ്ഥാന കൗൺസിൽ. പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡൻറ്​ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. മനോജ്‌ മാത്യു, ജില്ല പ്രസിഡൻറുമാരായ കാട്ടാക്കട അനിൽ (തിരുവനന്തപുരം), പുനലൂർ ഡാനിയേൽ (കൊല്ലം), പ്രദീപ് കൂട്ടാല (ആലപ്പുഴ ), ഡോ. അലക്സ്‌ മാത്യു (പത്തനംതിട്ട ), ബാബു ടി ജോൺ (കോട്ടയം ), കെ.ടി. തോമസ് (ഇടുക്കി), തോമസ് കുരുവിള (കണ്ണൂർ), പി.ടി. ജോസഫ് (മലപ്പുറം) തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ സംസാരിച്ചു.
Show Full Article
TAGS:
Next Story