Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോസ്​ കെ. മാണി...

ജോസ്​ കെ. മാണി ഇച്ഛിച്ചതും ജോസഫ്​ 'കൽപിച്ചതും' ഇടത്​

text_fields
bookmark_border
തൊടുപുഴ: ഇരുമുന്നണിയിലായി നിൽക്കുകയെന്ന ജോസ്​-ജോസഫ്​ പക്ഷങ്ങളുടെ ആഗ്രഹ പൂർത്തീകരണമാണ്​ ഇടതുപക്ഷത്തേക്കെന്ന്​ ഉറപ്പിച്ച്​ ജോസ്​ കെ. മാണി നടത്തിയ ​പ്രഖ്യാപനത്തിലൂടെ സഫലമായതെന്ന്​ അണിയറ വർത്തമാനം. പാർട്ടി ചെയർമാൻ പദമില്ലെങ്കിൽ ഒരുമിച്ചില്ലെന്ന തീരുമാനമെടുത്ത്​ യു.ഡി.എഫിൽ വിലപേശിയ ജോസ്​ കെ. മാണി, പി.ജെ.​​ േജാസഫ്​ ചെയർമാനും ജോസ്​ വർക്കിങ്​ ചെയർമാനുമെന്ന്​ മുന്നണി നേതൃത്വം നിലപാടെടുത്തതോടെ തന്നെ യോജിച്ച്​ പോകേണ്ടെന്ന്​ ഉറപ്പിച്ചിരുന്നു. പിളർപ്പി​ൻെറ പേരിൽ പാർട്ടി ചെറുതായാൽപോലും ​േജാസഫുമായി സഹകരിക്കുന്നതിലെ വിമുഖതയാണ്​ അനുരഞ്​ജന ചർച്ചകളിൽ ഉടനീളം ജോസ്​ പ്രകടിപ്പിച്ചത്​. ജോസുമായുള്ള അഭിപ്രായഭിന്നത രൂക്ഷമാകുകയും മതമേലധ്യക്ഷന്മാരടക്കം ഇടപെട്ട്​ നടത്തിയ ചർച്ച പരാജയപ്പെടുകയും ​െചയ്​ത ഘട്ടത്തിലാണ്​ ജോസഫി​ൻെറ മനംമാറ്റമെന്നാണ്​ സൂചന. പാർട്ടിയിൽ പ്രശ്​നമുണ്ടാകാതിരിക്കാൻ ജോസ്​ കെ. മാണിയെ വർക്കിങ്​ ചെയർമാനാക്കാൻ​ സമ്മതം മൂളിയിട്ടും പടപ്പുറപ്പാടിലായതാണ്​ ജോസഫിനെ ചൊടിപ്പിച്ചതത്രെ. കോട്ടയം ജില്ല പഞ്ചായത്ത്​ വിഷയത്തിൽ മുന്നണി താൽപര്യം തള്ളിയ ജോസി​ൻെറ പാർട്ടിയെ ഗത്യന്തരമില്ലാതെ മുന്നണി തള്ളുകയായിരുന്നെങ്കിലും നടപടിയിൽ ജോസ്​ വിഭാഗം ഉള്ളിൽ സന്തോഷിച്ചെന്നാണ്​ അടുത്ത കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നത്​. പുറത്തേക്ക്​ പോകാൻ കാരണം നോക്കിയിരിക്കെ വീണുകിട്ടിയതായി യു.ഡി.എഫ്​ കൺവീനറുടെ 'പുറത്താക്കൽ' ഡയലോഗ്​. സംഘടന സീനിയോറിറ്റിയും വിശ്വാസ്യതയും മുന്നണിയിൽ ജോസഫിന്​ സ്വീകാര്യത കൂട്ടിയതോടെ രണ്ട്​ കക്ഷികളായിട്ടായാലും മുന്നണിയിൽ നിൽക്കേണ്ടതില്ലെന്ന്​ ഉറപ്പിച്ചതിന്​ പിന്നാലെയായിരുന്നു ഇത്​. അതിനിടെ ഇടതുപക്ഷവുമായി രഹസ്യനീക്കങ്ങൾ ആരംഭിച്ചതും ഒരുമിച്ച്​ പോകുന്നതിന്​ തടസ്സമായി. പാർട്ടി ചെയർമാൻ പദം ജോസിന്​ നൽകി ഒത്തുതീർപ്പിന്​ തയാറല്ലാതിരുന്ന ജോസഫ്​, സി.എഫ്.​ തോമസിനെ ഈ സ്ഥാനത്തേക്ക്​ നിർദേശിച്ചിട്ടും ജോസ്​ വഴങ്ങാതെ വന്നതോടെ ജോസി​ൻെറ കീഴിൽ ലീഡറാകാനില്ലെന്നും വ്യക്തമാക്കി. യു.ഡി.എഫിൽ ജോസ്​ വേണ്ടെന്ന നിലപാടിന്​ ചരടുവലിച്ചു ഇതോടെ ജോസഫും. പൂച്ചക്കാര്​ മണികെട്ടുമെന്ന ചോദ്യത്തിനാണ്​ ഇടത്തേക്കെന്ന ജോസി​ൻെറ പ്രഖ്യാപനത്തോടെ തിരശ്ശീല വീണത്​. യു.ഡി.എഫില്‍ ജോസഫിനൊപ്പം നില്‍ക്കുമ്പോള്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ സീറ്റില്‍ ഇടതിനൊപ്പം ചേരുമ്പോള്‍ മത്സരിക്കാന്‍ കഴിയുമെന്നതാണ്​ ജോസി​ൻെറ​ നേട്ടം. ഇതേ നേട്ടം ജോസഫിനുമുണ്ട്​ ​യു.ഡി.എഫിൽ. അഷ്​റഫ്​ വട്ടപ്പാറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story