Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാക്ഷരത മിഷനിൽ അംഗീകൃത...

സാക്ഷരത മിഷനിൽ അംഗീകൃത തസ്തികകൾ ഇല്ലെന്ന് സർക്കാർ

text_fields
bookmark_border
കോട്ടയം: സംസ്ഥാന . നിയമസഭയിൽ എം.എൽ.എമാരുടെ ചോദ്യത്തിന്​ വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തസ്തികകൾ ഇല്ലെന്ന വസ്തുത മറച്ചു​െവച്ചാണ് 83 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതെന്നും ഇതോടെ വ്യക്തമായി. സാക്ഷരത മിഷനിൽ അംഗീകൃത തസ്തികകൾ ഇല്ലെന്ന് വകുപ്പ്​ മന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ 2016 സെപ്റ്റംബർ മുതൽ ഇല്ലാത്ത തസ്തികകളിൽ അമിത വേതനം അനുവദിച്ച വകയിൽ ഖജനാവിൽനിന്ന്​ ചോർത്തിയ ഒമ്പതു കോടിയുടെ ബാധ്യത ധനവകുപ്പ് ഉദ്യോഗസ്ഥർക്കാകുമെന്നും ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. സ്​റ്റേറ്റ്​ സബോർഡിനേറ്റ് സർവിസ് ചട്ടം സാക്ഷരത മിഷന്​ ബാധകമല്ലെന്നാണ് മന്ത്രിയുടെ മറുപടി. സർവിസ് ചട്ടം ബാധകം അല്ലാത്തതുകൊണ്ടുതന്നെ സാക്ഷരത മിഷനിലെ 117 തസ്തികകളിൽ ഒന്നും തന്നെ അംഗീകൃതം അല്ലെന്ന് വ്യക്തമായി. തസ്തിക നിർണയം നടത്താത്ത 14 ജില്ല പ്രോജക്ട്​ കോഓഡിനേറ്റർമാർ 36 അസി. ​േപ്രാജക്ട്​ കോഓഡിനേറ്റമാർ എന്നിങ്ങനെ 50 തസ്തികകളിൽ 2016 സെപ്റ്റംബർ മുതൽ അമിത വേതനം അനുവദിച്ച ധനവകുപ്പ് നടപടി ഗുരുതര ക്രമക്കേടാണെന്ന ആക്ഷേപവും ശക്തമായി. ജില്ല പ്രോജക്ട്​ കോഓഡിനേറ്റർമാർക്ക് 14,000 രൂപയിൽനിന്ന്​ 39500ഉം അസി.കോഓഡിനേറ്റർമാർക്ക് 11,500ൽനിന്ന് 32,300 രൂപയുമാണ് വേതനം വർധിപ്പിച്ചത്. ജില്ല പ്രോജക്​ട്​ കോഓഡിനേറ്റർമാർക്ക് ഹയർ സെക്കൻഡറി സീനിയർ അധ്യാപകരുടെ ശമ്പള സ്കെയിൽ അനുവദിച്ചായിരുന്നു വർധന. തസ്തിക നിർണയം നടക്കാത്തതും ശമ്പള സ്കെയിൽ ബാധകം അല്ലാത്തതുമായ സ്ഥാനക്കാർക്കാണ് ഇത്രയും കൂറ്റൻ വേതനം അനുവദിച്ചത്. വിഷയം വിവാദമായിട്ടും നടപടി തിരുത്താൻ തയാറാകാത്ത ധനവകുപ്പ് 2019 ജൂൺ മുതൽ ഈ സാങ്കൽപിക തസ്തികകളിൽ വീണ്ടും വേതനം വർധിപ്പിച്ച്​ നിയമവ്യവസ്ഥയെ വീണ്ടും വെല്ലുവിളിച്ചു. താൽക്കാലിക-കരാർ ജീവനക്കാർക്ക് സർക്കാറിലെ അതേസ്ഥിരം തസ്തികയിലെ വേതനം മാത്രമേ അനുവദിക്കാവൂവെന്ന സുപ്രീംകോടതി ഉത്തരവും ഇവിടെ ലംഘിച്ചു. അതിനിടെ കഴിഞ്ഞ മ​ന്ത്രിസഭ യോഗം മാറ്റിവെച്ച സാക്ഷരത മിഷനിലെ 10 വർഷം പൂർത്തിയാക്കിയ 82 പേരെ സ്ഥിരപ്പെടുത്താനുള്ള നടപടി അടുത്ത മന്ത്രിസഭ യോഗത്തി​ൻെറ പരിഗണനക്ക്​ വരുമെന്നാണ്​ വിവരം. സി.എ.എം. കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story