Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫാ. സ്​റ്റാന്‍...

ഫാ. സ്​റ്റാന്‍ സ്വാമിയുടെ മോചനം: പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

text_fields
bookmark_border
കോട്ടയം: ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്​റ്റാന്‍ സ്വാമിയുടെ മോചനത്തിന് അടിയന്തരമായി ഇടപെടണമെന്ന്​ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഫാ. സ്​റ്റാന്‍ സ്വാമിയുടെ അറസ്​റ്റില്‍ കള്ളക്കളിയുണ്ടെന്നും അനാവശ്യ തിടുക്കം കാട്ടിയെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. കൊറിഗോണ്‍ കേസ് തന്നെ കെട്ടിച്ചമച്ചതാണെന്ന്​ സംശയിക്കുന്നു. ഈശോസഭ അംഗമായ ഫാ. സ്​റ്റാന്‍ സ്വാമിയെ കേസില്‍ കുടുക്കുകയാണ്​ ചെയ്തത്. ആദിവാസികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമപ്രവര്‍ത്തനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു​െവച്ച 83കാരനായ അദ്ദേഹത്തി​ൻെറ പ്രായമോ ആരോഗ്യമോപോലും പരിഗണിക്കാതെയാണ് അറസ്​റ്റ്​ ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story